വാഷിംഗ്ടൺ: ഇന്ത്യയിൽ നിന്നുള്ള യാത്രികർക്ക് വിലക്കേർപ്പെടുത്തി അമേരിക്കയും. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നാണ് തീരുമാനം. ഈ മാസം നാല് മുതൽ വിലക്ക് പ്രാബല്യത്തിൽ വരുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
‘സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ ഉപദേശപ്രകാരമാണ് തീരുമാനമെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി പ്രസ്താവനയിൽ വ്യക്തമാക്കി.
Read Also: സിദ്ധിഖ് കാപ്പനെ ചികിത്സയ്ക്കായി എയിംസിലേക്ക് മാറ്റി
കോവിഡ് വ്യാപന സാഹചര്യത്തിലാണ് നടപടിയെന്നും വൈറ്റ് ഹൗസ് അറിയിച്ചു. ഇന്ത്യയിൽ കഴിയുന്ന അമേരിക്കൻ പൗരന്മാരോട് ഉടൻ രാജ്യം വിടാൻ കഴിഞ്ഞ ദിവസം യു.എസ്.സർക്കാർ നിർദേശിച്ചിരുന്നു. ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ഇന്ത്യയിലുള്ളവർ ഉടൻ മടങ്ങിവരണമെന്നുമുള്ള നിർദേശമാണ് ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് പുറപ്പെടുവിച്ചത്.
കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിരവധി രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. യു.കെ, ഇറ്റലി, ജർമനി, ഫ്രാൻസ്, യുഎഇ, പാകിസ്താൻ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയിൽ നിന്നുള്ള വിമാന സർവ്വീസുകൾ വിലക്കിയത്.
Read Also: അർഹതപ്പെട്ട ഹോമിയോ ഡോക്ടർമാരെയും കോവിഡ് പ്രതിരോധത്തിൽ പങ്കുചേർക്കണമെന്ന ആവശ്യം ശക്തം
Post Your Comments