ന്യൂഡല്‍ഹി: കോവിഡ് വൈറസിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് പിന്തുണ അറിയിച്ച് യുനിസെഫ്. ഇതിന്റെ ഭാഗമായി 3000 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ യുനിസെഫ് ഇന്ത്യയ്ക്ക് കൈമാറി. കൂടുതല്‍ സഹായം വരും ദിവസങ്ങളില്‍ നല്‍കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ക്ക് പുറമെ, മെഡിക്കല്‍ കിറ്റുകള്‍, മറ്റ് ഉപകരണങ്ങള്‍ തുടങ്ങി നിര്‍ണായകമായ ജീവന്‍ രക്ഷാ ഉപകരണങ്ങളും യുനിസെഫ് ഇന്ത്യയ്ക്ക് കൈമാറിയിട്ടുണ്ട്. 500ഓളം ഹൈ ഫ്‌ലോ നേസല്‍ കാനുലകളും 85 ആര്‍ടിപിസിആര്‍ പരിശോധന മെഷീനുകളും ഉള്‍പ്പെടെയുള്ള ഉപകരണങ്ങളാണ് യുനിസെഫ് ഇന്ത്യയ്ക്ക് നല്‍കിയിരിക്കുന്നത്.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും മഹാരാഷ്ട്രയിലെ ആശുപത്രികള്‍ക്കുമായി 25 ഓക്‌സിജന്‍ പ്ലാന്റുകള്‍ ഒരുക്കാനും മുന്‍കൈ എടുക്കുമെന്ന് യുനിസെഫ് അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ രാജ്യത്തെ തുറമുഖങ്ങളില്‍ താപ പരിശോധനയ്ക്കുള്ള സ്‌കാനറുകള്‍ സ്ഥാപിക്കാനും ഒരുക്കമാണെന്നാണ് യുനിസെഫ് അറിയിച്ചിരിക്കുന്നത്.
Post Your Comments