വാര്‍സ: വാര്‍സയിലെ നാഷണല്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന 2,000 വര്‍ഷം പഴക്കമുള്ള മമ്മിയെ പരിശോധിച്ച ശാസ്ത്രജ്ഞന്മാര്‍ ഞെട്ടി. വിശദ പരിശോധനയ്ക്കയച്ച് കിട്ടിയ പരിശോധനാ ഫലം കണ്ട പോളണ്ട് ശാസ്ത്രജ്ഞരാണ് ഞെട്ടിയത്. ഒരു പുരുഷ പുരോഹിതന്റെ മമ്മിയേയാണ് പരിശോധനയ്ക്ക് അയച്ചത്. എന്നാല്‍ പരിശോധന നടത്തിയ മമ്മി ഗര്‍ഭിണിയായ സ്ത്രീയുടേതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
READ MORE: ‘ശബരിമല ആയുധമാക്കിയത് യുഡിഎഫിന് പറ്റിയ ഏറ്റവും വലിയ അബദ്ധം’;തുടര്‍ഭരണം ഉറപ്പിച്ച് കെ കെ ശൈലജ
ലോകത്തിലെ ആദ്യത്തെ ഗര്‍ഭിണിയായ ഈജിപ്ഷ്യന്‍ മമ്മി. 20 നും 30 നും ഇടയില്‍ പ്രായമുള്ള സ്ത്രീയുടെ മമ്മിയാണെന്നാണ് നിഗമനം. ഇവര്‍ 26-30 ആഴ്ച ഗര്‍ഭിണിയാണെന്നും കരുതപ്പെടുന്നു. 1826ലാണ് ഈ മമ്മി വാര്‍സയിലെത്തുന്നത്. പുരുഷനായ ഒരു പുരോഹിതനെന്നാണ് ഇതിന്റെ പുറത്ത് എഴുതിയിരുന്നത്. എന്നാല്‍ മമ്മി പുറത്തെടുത്തപ്പോള്‍ സ്തനവും നീണ്ട മുടിയും കണ്ടെത്തിയതിനെ തുടര്‍ന്ന് സംശയം തോന്നിയപ്പോഴാണ് വിദഗ്ദ പരിശോധന നടത്താന്‍ തീരുമാനിച്ചത്. കൂടുതല്‍ പരിശോധന നടത്തിയപ്പോള്‍ സംഘം ചെറിയ കൈ, ചെറിയ കാലുകള്‍ എന്നിവ കണ്ടെത്തുകയും ഇത് സ്ത്രിയുടേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നെന്ന് നരവംശ ശാസ്ത്രജ്ഞനായ മാര്‍സെന ഒസാറെക സില്‍കെ പറഞ്ഞു.
‘മമ്മിഫിക്കേഷന്‍ സമയത്ത് ഗര്‍ഭപിണ്ഡം മരിച്ചയാളുടെ വയറ്റില്‍ നിന്ന് പുറത്തെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ഞങ്ങള്‍ക്ക് അറിയില്ല, – മറ്റൊരു പ്രോജക്ട് പങ്കാളിയായ പോളിഷ് അക്കാദമി ഓഫ് സയന്‍സസിലെ വോജ്സിക് എജ്മണ്ട് പറഞ്ഞു. ‘അതുകൊണ്ടാണ് ഈ മമ്മി യഥാര്‍ത്ഥത്തില്‍ സവിശേഷമായത്. ഞങ്ങള്‍ക്ക് സമാനമായ കേസുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിനര്‍ത്ഥം ഗര്‍ഭപിണ്ഡമുള്ള ലോകത്തിലെ ഒരേയൊരു മമ്മിയാണ് ‘നമ്മുടെ’ മമ്മി എന്ന് അദ്ദേഹം പറഞ്ഞു.
READ MORE: ‘ഞങ്ങൾ തുറക്കുന്നത് ശ്മശാനങ്ങളാണ് അല്ലാതെ മരുന്നു ഷോപ്പുകളല്ല’; മേയർ ആര്യയുടെ പോസ്റ്റിനു ട്രോൾ മഴ
Post Your Comments