KeralaNattuvarthaLatest NewsNews

ആർ‌.ടി‌.പി‌.സി‌.ആർ പരിശോധന നടത്താത്ത ലാബുകൾക്കെതിരെ കർശന നടപടി; മുഖ്യമന്ത്രി

നിരക്കുകൾ കുറച്ചത് വിശദമായ പഠന ശേഷമാണെന്നും, ഒരാൾക്ക് ഏതാണ്ട് 240 രൂപയോളമാണ് ചിലവ് വരികയെന്നാണ് പഠനങ്ങളിൽ തെളിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു

കണ്ണൂർ: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുമ്പോൾ ആർ.ടി‌.പി‌.സി‌.ആർ പരിശോധന നടത്തില്ലെന്ന് നിലപാടെടുക്കുന്ന ലാബുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിരക്ക് കുറച്ചു എന്ന പേരിൽ പരിശോധന നടത്താത്ത ലാബുകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് ആർ.ടി.പി‌.സി‌.ആർ പരിശോധനാ നിരക്കുകൾ കുറച്ചത് വിശദമായ പഠന ശേഷമാണെന്നും, ഒരാൾക്ക് ഏതാണ്ട് 240 രൂപയോളമാണ് ചിലവ് വരികയെന്നാണ് പഠനങ്ങളിൽ തെളിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. ടെസ്‌റ്റ് നടത്തുന്ന ആരോഗ്യ പ്രവർത്തകർക്കുള്ള അധ്വാനവും ചേർത്താണ് ഈ നിരക്കെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 35,636 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. കോഴിക്കോട് 5554, എറണാകുളം 5002, തൃശൂര്‍ 4070, മലപ്പുറം 3354, തിരുവനന്തപുരം 3111, ആലപ്പുഴ 2536, കോട്ടയം 2515, പാലക്കാട് 2499, കൊല്ലം 1648, കണ്ണൂര്‍ 1484, പത്തനംതിട്ട 1065, കാസര്‍ഗോഡ് 1006, ഇടുക്കി 978, വയനാട് 814 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button