Latest NewsIndiaNews

വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് ആശ്വാസമായി കേന്ദ്രതീരുമാനം

ന്യൂഡല്‍ഹി: വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് ആശ്വാസമാകുകയാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. കൊറോണ പരിശോധനയ്ക്കായി നടത്തുന്ന ആര്‍ടി-പിസിആര്‍ ടെസ്റ്റിന് കേന്ദ്ര സര്‍ക്കാര്‍ നികുതി ഒഴിവാക്കി. 2,400 രൂപയ്ക്ക് മുകളിലായിരുന്ന ആര്‍ടി-പിസിആര്‍ നിരക്ക് ഇതോടെ 1,580 രൂപയിലെത്തും. ഇന്ത്യയിലേക്കും തിരിച്ചും യാത്രചെയ്യുന്ന പ്രവാസികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് വളരെ ആശ്വാസകരമാകുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയാണിത്.

Read Also ; ഹാർവാർഡ് അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല എന്നല്ല, അറിയില്ല എന്നാണ് മറുപടി നൽകിയത് അതാണ് ഇപ്പോൾ വളച്ചൊടിച്ചത്

സര്‍ക്കാര്‍ വിമാനത്താവളങ്ങളിലാണ് നിരക്ക് വ്യത്യാസം നിലവില്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. ഇതിന്റെ ഭാഗമായി കരിപ്പൂര്‍ വിമാനത്താവളത്തിലെ പരിശോധന നിരക്ക് കുറഞ്ഞു. വൈകിട്ട് ഷാര്‍ജയിലേക്ക് പുറപ്പെട്ട യാത്രക്കാരില്‍ നിന്ന് പുതുക്കിയ നിരക്കാണ് ഈടാക്കിയത്. കണ്ണൂര്‍, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ ഇക്കാര്യത്തില്‍ തീരുമാനം ഉടന്‍ അറിയിച്ചേക്കുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button