![](/wp-content/uploads/2021/05/untitled-19.jpg)
പാലക്കാട്: കേരളത്തില്‍ നിന്നും ഓക്‌സിജന്‍ ക്ഷാമത്തിന്റെ വാര്‍ത്തകള്‍. പാലക്കാട്ടെ സ്വകാര്യ ആശുപത്രികളില്‍ ആവശ്യത്തിന് ഓക്‌സിജന്‍ ലഭ്യമല്ലെന്ന് വ്യാപക പരാതി. തിരൂരങ്ങാടിയിൽ കോവിഡ് രോഗികളെ അഡ്മിറ്റ് ചെയ്യുന്നില്ല. ഓക്സിജൻ ക്ഷാമത്തെ തുടർന്നാണ്തി തിരൂരങ്ങാടിയിലെ താലൂക്ക് ആശുപത്രിയിൽ കോവിഡ് രോഗികളെ അഡ്മിറ്റ് ചെയ്യാത്തതെന്ന് റിപ്പോർട്ട്. പാലക്കാട്ടെ സ്വകാര്യ ആശുപത്രികളിലാണ് ഓക്‌സിജന്‍ ക്ഷാമം.
ജില്ലയില്‍ ആവശ്യത്തിന് ഓക്‌സിജന്‍ ലഭിക്കുന്നില്ലെന്ന പരാതികളുയര്‍ന്ന സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍ ആരോഗ്യ വിദഗ്ധരുടെ യോഗം വിളിച്ചു ചേര്‍ത്തു. ക്ഷാമമുള്ള ആശുപത്രിക്ക് അടിയന്തിരമായി ഓക്‌സിജന്‍ എത്തിക്കുമെന്നും പ്രശ്‌ന പരിഹാര നടപടികള്‍ തുടങ്ങിയതായും ജില്ലാ കലക്ടര്‍ അറിയിച്ചു. ഓക്‌സിജന്‍ സഹായം ആവശ്യമുള്ള നൂറിലേറെ കൊവിഡ് രോഗികളാണ് പാലക്കാട്ടെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ മാത്രം 60 രോഗികളാണ് ഓക്‌സിജന്‍ ആവശ്യമുള്ളത്.
Also Read:ശ്മശാനങ്ങളിൽ ടോക്കൺ സംവിധാനം ; കനലണയാതെ ഡൽഹി ദുരന്തമുഖത്ത്
സെന്‍ട്രലൈസ്ഡ് ഓക്സിജന്‍ വിതരണത്തിന് ആകെ 10 സിലിണ്ടറുകളാണ് ഉള്ളത്. പലതും യഥാസമയം റീഫില്‍ ചെയ്ത് ലഭിക്കുന്നില്ല. 30 സിലിണ്ടര്‍ അധികമായി ലഭിച്ചാല്‍ പ്രതിസന്ധി പരിഹരിക്കാം. 68 ഓക്‌സിജന്‍ പോയിന്റുകളില്‍ പകുതി മാത്രമാണ് ഉപയോഗിക്കാനാകുന്നത്. കൂടുതല്‍ സിലിണ്ടറുകള്‍ ലഭിക്കണമെന്ന് ആശുപത്രി അധികൃതര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറോട് ആവശ്യപ്പെട്ടു.
പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ടെ പ്ലാൻറിൽ നിന്നാണ് സംസ്ഥാനത്തെ ആശുപത്രികളിലേക്കുള്ള ഓക്സിജൻ വിതരണം ചെയ്യുന്നത്. ഇടനിലക്കാരുടെ ഭാഗത്ത് നിന്നും വിതരണത്തിലുണ്ടായ പ്രശ്നങ്ങളാണ് ക്ഷാമമുണ്ടാകാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്. തമിഴ്‌നാട് അടക്കമുള്ള മറ്റ് സംസ്ഥാനങ്ങൾക്ക് ഓക്സിജൻ എത്തിച്ച് നൽകിയ കേരളം സർക്കാരിന് സ്വന്തം സംസ്ഥാനത്ത് ഇത്തരമൊരു അവസ്ഥ ഉണ്ടാകുമെന്നത് തിരിച്ചറിയാൻ കഴിയാതെ പോയതെന്തെന്ന വിമർശനവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.
Post Your Comments