Latest NewsNewsInternationalWeird

അപകടകാരികള്‍; വിവിധ രാജ്യങ്ങള്‍ നിരോധിച്ച 8 പട്ടികള്‍

ലോകത്തിലെ ചില രാജ്യങ്ങളില്‍ ചിലയിനം നായകള്‍ക്ക് നിരോധനമാണ്. അവയുടെ അപകടസാധ്യതയും ആക്രമണസ്വഭാവവും കണക്കിലെടുത്താണ് ഈ നിരോധനമേര്‍പ്പെടുത്തിയത്. എന്നാല്‍ ചില രാജ്യങ്ങളില്‍ നിര്‍ബന്ധിത മൈക്രോചിപ്പിംഗ്, പ്രത്യേക പെര്‍മിറ്റ് നേടല്‍, നിര്‍ബന്ധിത വന്ധ്യംകരണം, ഇവയെ വളര്‍ത്താനുള്ള പ്രത്യേക പെര്‍മിഷനുകള്‍ തുടങ്ങിയ വ്യവസ്ഥകളോടെ ഇവയെ വളര്‍ത്താം. ചില രാജ്യങ്ങളില്‍, ഇവയെ വളര്‍ത്തണമെങ്കില്‍ ഉടമയുടെ ക്രിമിനല്‍ റെക്കോര്‍ഡും മനശാസ്ത്രപരമായ സര്‍ട്ടിഫിക്കറ്റുകളും നല്‍കേണ്ടത് ആവശ്യമാണ്.

ഇത്തരത്തില്‍ ചില രാജ്യങ്ങള്‍ നിരോധിച്ച നായകളെ പരിചയപ്പെടാം. അത്ര അക്രമണകാരികള്‍ അല്ലെങ്കിലും ഈ നായകള്‍ക്ക് വിലക്കാണ് ഈ രാജ്യങ്ങളില്‍.

പ്രെസ കാനാരിയോ

8 രാജ്യങ്ങള്‍ ആണ് പ്രെസ കാനാരിയോയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഭയപ്പെടുത്തുന്ന ഇനം പട്ടികളാണ് ഇവയെന്ന് തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ യജമാനനോട്
കൂറു പുലര്‍ത്തുന്നവരാണ് പ്രെസ കാനാരിയോ

റോട്ട്വീലര്‍

റോട്ട്വീലറുകളെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പോലീസ് സേനയ്ക്കും വേണ്ടി ഉപയോഗിക്കുന്നവയാണെങ്കിലും 10 രാജ്യങ്ങളാണ് ഇവയെ നിരോധിച്ചിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇവ ആത്മവിശ്വാസമുള്ള കാവല്‍ നായ്ക്കളാണ്.

അമേരിക്കന്‍ സ്റ്റാഫോര്‍ഡ്ഷയര്‍ ടെറിയര്‍

ഇതാണ് ഏറ്റവും വിവാദമായ നായ്ക്കുട്ടി. ഒരു വശത്ത്, 11 രാജ്യങ്ങള്‍ ഈ ഇനത്തെ നിയമപ്രകാരം നിയന്ത്രിക്കുന്നു. എന്നാല്‍ അതേ സമയം, ലോകമെമ്പാടുമുള്ള ഏറ്റവും പ്രചാരമുള്ള നായ്ക്കളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് ഇവ.

സ്റ്റാഫോര്‍ഡ്ഷയര്‍ ബുള്‍ ടെറിയര്‍

12 രാജ്യങ്ങള്‍ ആണ് ഇവയെ നിരോധിച്ചിരിക്കുന്നത്. എന്നാല്‍ വീട്ടിലേക്കുള്ള ഫ്രണ്ട്‌ലി പട്ടിക്കുട്ടികളുടെ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുള്ള ഇവയെ എന്തിനു നിരോധിക്കുന്നുവെന്ന് ചിന്തിച്ചേക്കാം.

ബ്രസീലിയന്‍ മാസ്റ്റിഫ്

മനോഹരവും സങ്കടം തോന്നുന്ന കണ്ണുകളാണ് ബ്രസീലിയന്‍ മാസ്റ്റിഫിന്റെ പ്രത്യേകത. 14 ഓളം രാജ്യങ്ങളാണ് ഇവയെ നിരോധിച്ചത്. ചിലര്‍ അവരെ ആക്രമണകാരികളായി കാണുന്നു, മറ്റുള്ളവര്‍ അവയെ ജോലിക്കായും കാവല്‍ നായ്ക്കളായും ഉപയോഗപ്പെടുത്തുന്നു.

തോസ

ഈ ജാപ്പനീസ് നായ്ക്കുട്ടിയെ 18 രാജ്യങ്ങളില്‍ അപകടകാരിയായി കണക്കാക്കപ്പെടുന്നു. നായ പോരാട്ടത്തിന് വേണ്ടിയാണ് ഇവയെ വളര്‍ത്തുന്നത്.

ഡോഗോ അര്‍ജന്റീനോ

ഈ നായ്ക്കളെ 18 രാജ്യങ്ങളാണ് നിരോധിച്ചത്. സ്‌നോ-വൈറ്റ് അര്‍ജന്റീനിയന്‍ സൗന്ദര്യത്തില്‍ ഇത്തവണ ഒന്നാമതായിരുന്നു ഡോഗോ. ഭാഗ്യവശാല്‍ മാതൃരാജ്യത്ത് ഈ നായ്ക്കള്‍ക്ക് നിരോധനമില്ല.

പിറ്റ് ബുള്‍

നായ്ക്കളുടെ പട്ടികയില്‍ ഒന്നാമനായ ഇവയെ 24 രാജ്യങ്ങളാണ് നിരോധിച്ചിട്ടുള്ളത്. അമേരിക്കന്‍ കെന്നല്‍ ക്ലബ് ഈ മനോഹരമായ ഇനത്തെ വേണ്ട വിധത്തില്‍ തിരിച്ചറിയുന്നു പോലുമില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button