COVID 19Latest NewsKeralaNews

ബിജെപിയുടെ വിലയിരുത്തലുകളിൽ കാര്യമുണ്ട്, പാലക്കാട് ഒരു ഒന്നൊന്നര ഫലം പ്രഖ്യാപിക്കും; മെട്രോമാൻ ജയിച്ചു കയറുമോ?

പാലക്കാട് ശ്രീധരനെ വിജയിപ്പിക്കുക ബിജെപിയുടെ വോട്ട് മാത്രമായിരിക്കില്ലെന്ന് റിപ്പോർട്ട്.

പാലക്കാട്: മേയ് 2നു വരുന്ന തിരഞ്ഞെടുപ്പു ഫലം ബിജെപി കേരള നേതൃത്വത്തിന് ഏറ്റവും നിർണായകമാകും. 10 ലധികം സീറ്റുകൾ ലഭിക്കുമെന്നാണ് ബിജെപി നേതൃത്വം വിലയിരുത്തുന്നത്. അതിൽ, നേമം, മഞ്ചേശ്വരം, കാസർഗോഡ് എന്നിവ ഉറപ്പായും ഉണ്ട്. ഇവിടങ്ങളിൽ ബിജെപിക്ക് സ്വന്തമായി വോട്ട്. എന്നാൽ സ്വന്തമായി വോട്ടില്ലാത്ത ഒരിടം കൂടെ ബിജെപി പ്രതീക്ഷിക്കുന്നുണ്ട്, പാലക്കാട്.

സ്വന്തമായി വോട്ടില്ലാതെ പാലക്കാട് എങ്ങനെ ജയിക്കുമെന്നത് ഒരു ചോദ്യമാണ്. എന്നാൽ ഇവിടെ ബിജെപിയുടെ സ്ഥാനാർത്ഥി മെട്രോമാൻ ഇ ശ്രീധരൻ ആണെന്ന് പ്രഖ്യാപിക്കപ്പെട്ടപ്പോൾ തന്നെ ഇക്കാര്യത്തിലെ സംശയം പലർക്കും മാറിക്കിട്ടിയിട്ടുണ്ടാകും. മെട്രോമാന്റെ പ്രഭാവം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കേരളം കണ്ടതാണ്. ഈ സ്വീകാര്യത ഇടതു വലതു മുന്നണികളെ വല്ലാതെ അസ്വസ്ഥരാക്കിയിട്ടുമുണ്ട്.

Also Read:സംസ്ഥാനത്ത് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിക്കും തിരക്കും; രോഗവ്യാപനം ഉണ്ടാകാന്‍ സാധ്യതയെന്ന് ആരോഗ്യവിദഗ്ധര്‍

ബിജെപിയുടേതല്ലാത്ത വോട്ടുകളും മെട്രോമാന് ലഭിക്കും. മെട്രോമാന്റെ വിജയരഹസ്യം, അദ്ദേഹത്തിന്റെ പ്രഭാവത്തെ കൂടാതെ രണ്ട് കാരണങ്ങൾ കൂടെയുണ്ടാകും. ശ്രീധരന്റെ എതിർസ്ഥാനാർഥി ഷാഫി പറമ്പിലാണ്, ഷാജി സിപിഎമ്മിന്റെ നോട്ടപ്പുള്ളിയാണ്. ഷാഫി നിയമസഭയിൽ എത്തരുതെന്ന് സി പി എം കരുതിയിരുന്നു. ശ്രീധരനെ തോൽപ്പിക്കാനായി ഷാഫിയെ എന്തായാലും സി പി എം ജയിപ്പിക്കില്ല. ശ്രീധരന് മണ്ഡലത്തിലുണ്ടായ അനുകൂല വികാരവും നരേന്ദ്രമോദിയുടെ പ്രചാരണവും വിജയപ്രതീക്ഷ തന്നെയാണ് ബിജെപി കാത്തുവെച്ചിരിക്കുന്നതെന്നാണ് പാർട്ടി കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button