തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാനത്തെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വലിയ തിരക്ക്. എറണാകുളം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലെ മിക്ക വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും വലിയ തിക്കും തിരക്കുമാണ് അനുഭവപ്പെടുന്നത്. ആളുകള്‍ കൂട്ടത്തോടെ എത്തുന്നതിനാല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ വഴി കോവിഡ് വ്യാപനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
Also Read: ചൈന അതിർത്തിയിലെ ഹിമപാതത്തിൽ മലയാളി സൈനികനു ജീവൻ നഷ്ടമായി; ആദരാഞ്ജലി അർപ്പിച്ച് ശോഭ സുരേന്ദ്രൻ
കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് ജനങ്ങള്‍ വാക്‌സിന്‍ കേന്ദ്രങ്ങളില്‍ ക്യൂവില്‍ നില്‍ക്കുന്നത്. രണ്ട് ദിവസത്തിന് ശേഷം വാക്‌സിന്‍ വിതരണം വീണ്ടും ആരംഭിച്ച എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആദ്യ ഡോസ് സ്വീകരിക്കാനുള്ളവരും രണ്ടാം ഡോസ് എടുക്കാനുള്ളവരും ഒരുമിച്ച് എത്തിയതാണ് വലിയ തിരക്കിന് കാരണമായത്.
പാലക്കാടും തിരുവനന്തപുരത്തും സ്ഥിതി വ്യത്യസ്തമല്ല. പാലക്കാട് ജില്ലാ ആശുപത്രിയില്‍ വാക്‌സിനെടുക്കാന്‍ എത്തിയവരുടെ ക്യൂ റോഡിലേയ്ക്ക് വരെ നീണ്ടു. 340 പേര്‍ക്കുള്ള വാക്‌സിന്‍ മാത്രമാണ് സ്റ്റോക്കുള്ളതെങ്കിലും അതിന്റെ ഇരട്ടിയോളം ആളുകളാണ് ക്യൂവിലുള്ളത്. പോലീസ് എത്തിയ ശേഷമാണ് തിരക്ക് ഒരു പരിധി വരെ നിയന്ത്രിക്കാന്‍ സാധിച്ചത്.
Post Your Comments