
ഐപിഎൽ പതിനാലാം സീസണിൽ ഫോമിലെത്താൻ കഷ്ടപ്പെടുകയാണ് ഡേവിഡ് വാർണർ നായകനായ സൺ റൈസേഴ്‌സ് ഹൈദരാബാദ്. സീസണിൽ ഇതുവരെ കളിച്ച ആറു മത്സരങ്ങളിൽ അഞ്ചെണ്ണത്തിലും പരാജയപ്പെട്ട ഹൈദരാബാദ്നിലവിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. ഇക്കുറി ഫോമിലെത്താതെ ഹൈദരാബാദ് കഷ്ടപ്പെടുന്നതിന്ടെ ഇപ്പോഴിതാ തങ്ങളുടെ ക്യാപ്റ്റൻസിയിൽ നിർണായക മാറ്റം കൊണ്ടുവരണമെന്ന് നിർദ്ദേശിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്.
വാർണറെ മാറ്റി പകരം ന്യൂസ്‌ലാന്റ് സൂപ്പർ താരം കെയ്ൻ വില്യംസണെ ഹൈദരാബാദ് തങ്ങളുടെ നായകനാക്കണമെന്നാണ് സെവാഗ് ആവശ്യപ്പെടുന്നത്. ഒരു തവണ കിരീട നേട്ടം സമ്മാനിച്ച വാർണറിൽ ഹൈദരാബാദിന് വലിയ വിശ്വാസമുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന സെവാഗ് തന്റെ അഭിപ്രായത്തിൽ കെയ്ൻ വില്യംസണാണ് ഹൈദരാബാദിന് നായകനാകാൻ മുന്നിലുള്ള ഏറ്റവും മികച്ച ഓപ്ഷനെന്നും താരം പറഞ്ഞു.
Post Your Comments