ഐപിഎൽ പതിനാലാം സീസണിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക് ഇന്ത്യയിലെ കോവിഡ് രോഗികൾക്കായി മാറ്റിവെക്കാനൊരുങ്ങി പഞ്ചാബ് കിങ്‌സ് വിക്കറ്റ് കീപ്പർ നിക്കോളാസ് പുരാൻ. രാജ്യത്ത് ജനങ്ങൾ കോവിഡിനോട് പൊരുതുന്ന സാഹചര്യം കണക്കിലെടുത്താണ് വരുമാനത്തിന്റെ പങ്ക് സംഭാവന ചെയ്യാൻ ഒരുങ്ങുന്നത്.
ഐപിഎൽ പതിനാലാം സീസണിൽ ഇതുവരെ ഫോമിലെത്താൻ പ്രയാസപ്പെടുന്ന താരം പഞ്ചാബ് കിങ്‌സിന്റെ മികച്ച താരങ്ങളിൽ ഒരാളാണ് പുരാൻ. കോവിഡ് പശ്ചാത്തലത്തിൽ ചികിത്സാ സഹായം സ്വരൂപിക്കുന്നതിനായി പഞ്ചാബ് കിങ്‌സും മുൻകൈ എടുത്തുകഴിഞ്ഞു. ഫ്രാഞ്ചൈസിയുടെ ഭാഗമായവരോടും ആരാധകരോടും ധനസമാഹരണത്തിന്റെ ഭാഗമാകാനാണ് പഞ്ചാബ് കിങ്‌സ് ട്വിറ്ററിലൂടെ അഭ്യർഥിക്കുന്നത്.
Post Your Comments