കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പ്രകടനം വളരെ നിരാശാജനകമെന്ന് ക്യാപ്റ്റൻ ഓയിൻ മോർഗൻ. തുടക്കം മുതൽ പതിഞ്ഞ താളത്തിൽ ആരംഭിച്ച ഇന്നിങ്‌സായിരുന്നു കൊൽക്കത്തയുടെയെന്നും മധ്യ ഓവറുകളിൽ തുടരെ വിക്കറ്റുകൾ വീണതും ടീമിന് തിരിച്ചടിയായെന്ന് മോർഗൻ പറഞ്ഞു. ആന്ദ്രേ റസ്സൽ മാത്രമാണ് ടീമിനെ 150 റൺസിന് മേലെ എത്തിക്കുവാൻ ടീമിനെ സഹായിച്ചതെന്നും റസ്സലിന്റെ ഇന്നിംഗ്സ് ഇല്ലായിരുന്നുവെങ്കിൽ ടീമിന്റെ അവസ്ഥ ഇതിലും മോശമായേനെ എന്നും മോർഗൻ വ്യക്തമാക്കി.
27 പന്തിൽ 45 റൺസാണ് ആന്ദ്രേ റസ്സൽ നേടിയത്. 43 റൺസ് നേടിയ ശുഭ്മൻ ഗിൽ മാത്രമാണ് കൊൽക്കത്ത നിരയിൽ തിളങ്ങിയ മറ്റൊരു താരം. അതേസമയം, ഐപിഎല്ലിൽ കൊൽക്കത്തയുടെ മത്സരങ്ങളെല്ലാം തന്നെ ബോറടിപ്പിക്കുകയാണെന്ന വിമർശനവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വീരേന്ദർ സെവാഗ് രംഗത്തെത്തിയിരുന്നു.
ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ കൊൽക്കത്ത ബാറ്റിങ്ങിനെ സമീപിച്ച രീതിയെ വിമർശിച്ച സെവാഗ്, വരാനിരിക്കുന്ന മത്സരങ്ങളിൽ അവരുടെ ബാറ്റിംഗ് താൻ വേഗത്തിൽ ഓടിച്ചു വിടേണ്ടി വരുമെന്ന് താരം സൂചിപ്പിച്ചു.
Post Your Comments