KeralaLatest NewsNews

കരുത്തുറ്റ പോരാട്ടം, അരുവിക്കരയിൽ അട്ടിമറി വിജയം നേടാൻ മുന്നണികൾ; ഏഷ്യാനെറ്റ് ന്യൂസ് – സീ ഫോ‍ർ സർവേ ഫലം

എൻഡിഎ സ്ഥാനാർത്ഥി സി ശിവൻകുട്ടി ഇവിടെ മൂന്നാമതായിരിക്കുമെന്നും സർവേ

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനത്തിനു ഇനി ഒരു നാൾ മാത്രം. മെയ് രണ്ടിനാണ് വോട്ടെണ്ണൽ. രാഷ്ട്രീയമുന്നണികൾ എല്ലാം തന്നെ ആത്മവിശ്വാസത്തിലാണ്. ചാനലുകൾ സർവേ ഫലങ്ങളുമായി വിജയ ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു.

read also:കോവിഡ് ടെസ്റ്റ് ; നിരക്ക് കുറച്ചതിന് പിന്നാലെ പരിശോധനകൾ നിർത്തി, സർക്കാരിനെതിരെ നീക്കവുമായി സ്വകാര്യ ലാബുകൾ

സംസ്ഥാനത്ത് ഏറ്റവും ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് അരുവിക്കര. കാലങ്ങളായി യുഡിഎഫിന് ഒപ്പം നിൽക്കുന്ന അരുവിക്കരയിൽ സിറ്റിങ് എംഎൽഎ കോൺ​ഗ്രസിന്റെ യുവനേതാവ് കെഎസ് ശബരീനാഥനെതിരെ കരുത്തുറ്റ പോരാട്ടമാണ് സിപിഎമ്മിന്റെ ശക്തനായ നേതാവ് അഡ്വ ജി സ്റ്റീഫൻ നടത്തിയത്. എങ്കിലും നേരിയ മേൽക്കൈ ശബരീനാഥന് ഉണ്ടാകുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് – സീ ഫോ‍ർ സർവേ ഫലം വ്യക്തമാക്കുന്നു. എൻഡിഎ സ്ഥാനാർത്ഥി സി ശിവൻകുട്ടി ഇവിടെ മൂന്നാമതായിരിക്കുമെന്നും സർവേ സൂചിപ്പിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button