സോഷ്യൽ മീഡിയയിൽ വളര്‍ത്തുമൃഗങ്ങളുടെ രസകരമായ നിരവധി വീഡിയോകള്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ നഗ്ഗറ്റ്സ് കഴിക്കുന്ന ഒരു നായ്ക്കുട്ടിയുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്.
ലഘുഭക്ഷണമായി ഉടമ നക്ഷത്രാകൃതിയിലുള്ള നഗ്ഗറ്റ്സ് നൽകുന്നതും വീഡിയോയിൽ കാണാം. നഗ്ഗറ്റ്സ് കാണിച്ച് ഉടമ തരും തരില്ല എന്ന മട്ടിൽ നായ്ക്കുട്ടിയെ കളിപ്പിക്കുന്നു. അവസാനം വളരെ അച്ചടക്കത്തോടെ നായ്ക്കുട്ടി ഉടമയുടെ കയ്യിൽ നിന്ന് നഗ്ഗറ്റ്സ് കഴിക്കുകയാണ് ചെയ്യുന്നത്.
വെറും 11 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോയ്ക്ക് നിരവധി പേരാണ് രസകരമായ കമന്റുകൾ നൽകിയിരിക്കുന്നത്. ഈ നായ്ക്കുട്ടിയെ ഇഷ്ടമായി, തരാമോ എന്നാണ് വീഡിയോയ്ക്ക് താഴേ ഒരാൾ കമന്റ് ചെയ്തതു. എന്നാൽ, ഈ നായ്ക്കുട്ടി കാണാൻ എന്ത് ക്യൂട്ടാണ് എന്നാണ് മറ്റ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്.
Post Your Comments