വാഷിംഗ്ടണ്‍: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 15 കോടി കടന്നു. വേള്‍ഡോ മീറ്ററിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 8.85 ലക്ഷം ആളുകള്‍ക്കാണ് രോഗം ബാധിച്ചത്.
ലോകത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടാകുന്നുണ്ട്. ഇതുവരെ 31.66 ലക്ഷം ആളുകളാണ് വൈറസ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ ദിവസം മാത്രം 15,000ത്തിലധികം ആളുകളാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 12 കോടി 78 ലക്ഷം പേര്‍ രോഗമുക്തി നേടിയെന്നതാണ് ആശ്വാസം നല്‍കുന്നത്.
അതേസമയം, രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3.79 ലക്ഷം ആളുകളാണ് ഇന്ത്യയില്‍ പുതുതായി രോഗബാധിതരായത്. തുടര്‍ച്ചയായ ഏഴാം ദിവസമാണ് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടക്കുന്നത്. രോഗികളുടെ എണ്ണത്തില്‍ ഇനി അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്.
Post Your Comments