KeralaLatest NewsNews

മലയാള സിനിമയ്ക്ക് അഭിമാനം: 2024 ല്‍ ലോകം കണ്ട ഏറ്റവും മികച്ച 25 സിനിമകളില്‍ മലയാളത്തില്‍ നിന്ന് അഞ്ചെണ്ണം

ന്യൂയോര്‍ക്ക്: 2024 ല്‍ ലോകം കണ്ട ഏറ്റവും മികച്ച 25 സിനിമകളില്‍ ഇടംപിടിച്ച് മലയാളത്തിന്റെ അഞ്ചെണ്ണം. ലോകമെമ്പാടുമുള്ള സിനിമ സ്‌നേഹികളുടെ കൂട്ടായ്മയായ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സര്‍വ്വീസ് ലെറ്റര്‍ ബോക്സ്ഡ് ആണ് ഏറ്റവും മികച്ച 25 സിനിമകളെ തെരഞ്ഞെടുത്തത്.

ഇന്ത്യയില്‍ നിന്നും തെരഞ്ഞെടുത്ത ഏഴില്‍ അഞ്ചെണ്ണവും മോളിവുഡില്‍ നിന്നാണ് എന്നുള്ളതാണ് ഏറ്റവും അഭിമാനകരം.

Read Also: സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

പുറത്തുവിട്ട 25 സിനിമകളുടെ പട്ടികയില്‍ ആദ്യപത്തില്‍ രണ്ടു ചിത്രങ്ങളും മലയാളത്തില്‍ നിന്നാണ്. ഏഴാം സ്ഥാനത്ത് മഞ്ഞുമ്മല്‍ ബോയ്‌സും പത്താം സ്ഥാനത്ത് ആട്ടവും. മമ്മൂട്ടി ചിത്രമായ ഭ്രമയുഗം 15ാമതും ആവേശം 16ാമതും പ്രേമലു 25ാം മതും എത്തി നില്‍ക്കുന്നുണ്ട്. പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് ബോളിവുഡ് ചിത്രം ലാപത ലേഡീസ് ആണുള്ളത്. മറ്റൊരു ഹിന്ദി ചിത്രമായ അമര്‍സിങ് ചംകീല 20ാം സ്ഥാനവും നേടിയിട്ടുണ്ട്.

അതേസമയം, ഹോളിവുഡ് ചിത്രം ഡ്യൂണ്‍ പാര്‍ട്ട് 2 ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ഹഡ്രഡ് ഓഫ് ബീവേഴ്‌സ് രണ്ടാമതും, ഹൗ ടു മേക്ക് മില്യണ്‍സ് ബിഫോര്‍ ഗ്രാന്‍ഡ്മ ഡൈസ് മൂന്നാമതും, ചലഞ്ചേഴ്‌സ് നാലാം സ്ഥാനത്തും ഇടംപിടിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button