മാസം തോറും വരുന്ന ആര്‍ത്തവ വേദന മിക്ക സ്ത്രീകള്‍ക്കും സഹിക്കാന്‍ പറ്റാത്തതാണ്. വയറുവേദന, നടുവേദന, ദേഹം മുഴുവന്‍ വേദന, പോരാത്തതിന് മാനസിക പ്രശ്നങ്ങളുമൊക്കെ ഇവരെ അലട്ടാറുണ്ട്. ആര്‍ത്തവചക്രത്തിനൊപ്പം വരുന്ന മലബന്ധവും മിക്കവര്‍ക്കും അസ്വസ്ഥതയുണ്ടാക്കുന്നു. ആര്‍ത്തവ വേദന കുറയ്ക്കാന്‍ പലരും പല വഴികളും സ്വീകരിക്കാറുണ്ട്.
വ്യായാമം, ചൂടുവെള്ള കുപ്പികള്‍ മുതല്‍ ചോക്ലേറ്റുകളും ഐസ്‌ക്രീമുകളും അല്ലാതെ മറ്റൊന്നും കഴിക്കാതെ ഇരിക്കുന്ന ചിലര്‍. മറ്റു ചിലരാകട്ടെ ദിവസം മുഴുവന്‍ ഒരേ കിടപ്പിലുമായിരിക്കും. ഇപ്പോഴിതാ പീരിയഡ് വേദന കുറയ്ക്കുന്നതിനായുള്ള ഒരു ട്രിക്ക് ടിക് ടോകില്‍ പങ്കുവെച്ചിരിക്കുകയാണ് ഒരു സ്ത്രീ.
@lessiamac എന്ന അക്കൗണ്ടിലാണ് ഇങ്ങനെയൊരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പെന്‍സിലുപയോഗിച്ച് ആര്‍ത്തവ വേദന കുറയ്ക്കാമെന്നാണ് യുവതി പറയുന്നത്. പെന്‍സിലിന്റെ റബ്ബര്‍ കൊണ്ട് ചെവിയുടെ മുകളില്‍ മസാജ് ചെയ്യുകയാണ് വേണ്ടതെന്നാണ് വീഡിയോയില്‍ പറയുന്നത്.
ഒരു മിനിറ്റോളും തടവുക, മറ്റേ ചെവിയിലും ഇതുപോലെ ചെയ്യണം. ‘ഇത് ശരിക്കും പ്രവര്‍ത്തിക്കും! ഇത് പരീക്ഷിക്കുക. നിങ്ങള്‍ക്ക് വേദനയുണ്ടാകുമ്പോള്‍, ഈ പെന്‍സില്‍ കൊണ്ട് ചെവിയില്‍ മസാജ് ചെയ്യുക. ഏകദേശം ഒരു മിനിറ്റ് മസാജ് ചെയ്യുക മറ്റേ ചെവിയും. വീഡിയോയില്‍ ഇങ്ങനെയാണ് പറയുന്നത്. വീഡിയോ കണ്ട നിരവധി പേരാണ് യുവതിക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയത്.
ശരിക്കും ഈ ട്രിക്ക് വേദന കുറയ്ക്കാന്‍ സാധിക്കുമെന്നാണ് സ്ത്രീകള്‍ പറയുന്നത്. ഒരു സ്ത്രീ പറഞ്ഞത് ‘എന്താണ് ഈ മന്ത്രവാദമെന്നാണ്. മറ്റൊരാള്‍ കുറിച്ചത്, ‘ഹോ, ഇത് യഥാര്‍ത്ഥത്തില്‍ വേദന കുറയ്ക്കുന്നു. ശ്രമിച്ചുനോക്കൂ.’ മൂന്നാമത്തെയാള്‍ പറഞ്ഞത് ഇത് ശരിക്കും എന്നെ വേദനയില്‍ നിന്നും സഹായിച്ചുവെന്നാണ്. മറ്റൊരാള്‍ ഈ വീഡിയോയ്ക്ക് നല്‍കിയ വിശദീകരണം ഇങ്ങനെയായിരുന്നു. ‘നിങ്ങളുടെ ചെവിക്ക് ശരീരഭാഗങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള ധാരാളം ഞരമ്പുകളുള്ളതിനാലാണിത്. അതുകൊണ്ടാണ് അക്യൂപങ്ചര്‍ ഇവിടെ പ്രാവര്‍ത്തികമാകുന്നത്. അതേസമയം തന്റെ വേദന കുറയ്ക്കാന് ഇതിന് സാധിക്കുന്നില്ലെന്നാണ് മറ്റൊരു സ്ത്രീ പറഞ്ഞത്.
Read More: 21 തവണ പ്രതികള്‍ സ്വർണ്ണം കടത്തി; പ്രതികള്‍ക്കെതിരെ തെളിവ് എവിടെ? ഇഡിയോട് കോടതി
Post Your Comments