COVID 19KeralaLatest NewsNews

കേന്ദ്രം സൗജന്യമായി നൽകിയ വാക്സിൻ സ്വീകരിച്ച് കേന്ദ്രത്തിനെതിരെ തന്നെ സമരം; വി.കെ.സിയുടെ പഴയ പോസ്റ്റ് പാരയാകുമ്പോൾ

കേന്ദ്രം സൗജന്യമായി നൽകിയ വാക്സിൻ സ്വീകരിച്ച വി.കെ.സി സി.പി.എമ്മിന്റെ സമരത്തിൽ പങ്കാളിയായി

നല്ലളം: വാക്സിൻ സൗജന്യമായി നൽകുന്നില്ലെന്ന് ആരോപിച്ച് കേന്ദ്ര സർക്കാരിന്റെ പുതിയ നയത്തിനെതിരെ ഇടതുസംഘടനകൾ ഇന്നലെ വീട്ടുമുറ്റത്ത് സമരം നടത്തിയിരിന്നു. മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണയും മരുമകൻ മുഹമ്മദ് റിയാസും അടക്കമുള്ളവർ സമരത്തിൽ പങ്കാളിയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രമുഖ സിപിഐ(എം) നേതാവ് വി കെ സി മമ്മദ് കോയയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

വി കെ സിയും സമരത്തിൽ പങ്കെടുത്തയാളാണ്. കുടുംബസമേതമായിരുന്നു വി കെ സി പ്രതിഷേധ സമരത്തിൽ പങ്കാളിയായത്. കോവിഡ് വാക്സിൻ നൽകാത്ത മോദി സർക്കാരിന്റെ നയത്തിനെതിരെ വീട്ടുമുറ്റത്ത് സമരം എന്ന കുറിപ്പോടെ അദ്ദേഹം സമരത്തിന്റെ ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാൽ, വാക്സിനുമായി ബന്ധപ്പെട്ട് വി കെ സിയുടെ ഇരട്ടത്താപ്പ് ജനങ്ങൾ തിരിച്ചറിഞ്ഞുവെന്ന് പറയുകയാണ് സോഷ്യൽ മീഡിയ. വി കെ സിയുടെ തന്നെ പഴയ പോസ്റ്റ് കുത്തിപ്പൊക്കിയാണ് ട്രോളർമാർ ഈ വിഷയം ചൂണ്ടിക്കാണിക്കുന്നത്.

മാർച്ച് 4 ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കെല്ലാം നൽകി വരുന്ന സൗജന്യ വാക്സിൻ വി കെ സി സ്വീകരിച്ചിരുന്നുവെന്നും എന്നിട്ടാണ് ഇപ്പോൾ സൗജന്യ വാക്സിൻ നൽകുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് സമരം ചെയ്യുന്നതെന്നും സോഷ്യൽ മീഡിയ തെളിവ് സഹിതം ചൂണ്ടിക്കാണിക്കുന്നു. നല്ലളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ഇന്ന് രാവിലെ കോവിഡ് 19 വാക്സിൻ സ്വീകരിച്ചുവെന്ന് വി കെ സി തന്നെയായിരുന്നു മാർച്ച് മാസം ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button