കൊച്ചി: വിവാദ സ്വർണ്ണക്കടത്ത് കേസില്‍ പ്രതികള്‍ക്കെതിരെ തെളിവ് എവിടെയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് കോടതി. പ്രതികളുടെ കുറ്റസമ്മത മൊഴി മാത്രമാണ് ഉള്ളതെന്നും മറ്റ് തെളിവുകള്‍ എവിടെയെന്നുമായിരുന്നു ചോദ്യം. ഇരുപത്തിയൊന്ന് തവണ പ്രതികള്‍ സ്വർണ്ണം കടത്തി എന്ന് പറയുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തിൽ പ്രതികളുടെ കുറ്റസമ്മത മൊഴി മാത്രമാണുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതികള്‍ക്ക് എതിരായ മറ്റുതെളിവുകളെക്കുറിച്ച് കോടതി ചോദിച്ചു. സന്ദീപ്, സരിത എന്നിവരുടെ ജാമ്യഉത്തരവിൽ ആണ് പരാമർശം. സന്ദീപ് നായർ, സരിത് എന്നിവർക്ക് ഇന്നലെയാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
Read Also: ആശുപത്രി കിടക്കയില്‍ സിഎ പരീക്ഷയ്ക്ക് പഠിക്കുന്ന കോവിഡ് രോഗി; വൈറലായി ചിത്രങ്ങള്‍
2020 ജൂലൈ 22 നായിരുന്നു സ്വർണ്ണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടിൽ എൻഫോഴ്സ്മെന്‍റ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കേസിൽ കൂട്ട് പ്രതികളായ സ്വപ്ന സുരേഷ്, എം ശിവശങ്കർ എന്നിവർക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിട്ടുണ്ട്. സന്ദീപ് അടക്കമുള്ള പ്രതികൾക്ക് ജാമ്യം ലഭിച്ചിട്ടുണ്ടെങ്കിലും കസ്റ്റംസ് കേസിൽ കൊഫെപോസ ചുമത്തപ്പെട്ടതിനാൽ ഉടൻ ജയിലിൽ നിന്ന് പുറത്തിറങ്ങാനാകില്ല. ഇഡി കേസിന് പുറമെ കസ്റ്റംസ്, എൻഐഎ കേസുകളിൽ സന്ദീപ് നായർക്ക് ജാമ്യം ലഭിച്ചിരുന്നു
Post Your Comments