KeralaLatest NewsNews

കേന്ദ്രത്തിന്റെ വാക്‌സിന്‍ നയത്തിനെതിരെ വീടുകളില്‍ പ്രതിഷേധം സംഘടിപ്പിച്ച് ഇടതുമുന്നണി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ സംസ്ഥാന വ്യാപകമായി വീടുകളില്‍ പ്രതിഷേധം സംഘടിപ്പിച്ച് ഇടത് മുന്നണി. വൈകുന്നേരം അഞ്ചര മുതല്‍ ആറ് മണി വരെയാണ് എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സത്യാഗ്രഹം സംഘടിപ്പിച്ചത്. ഇടത് പാര്‍ട്ടി ഓഫീസുകള്‍ക്ക് മുന്നിലും വീടുകളിലും പ്രതിഷേധം അരങ്ങേറി.

‘ഇന്ത്യയിലെ ജനങ്ങളോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത തരത്തിലാണ് കേന്ദ്രസര്‍ക്കാര്‍ കോവിഡ് വാക്‌സിന്റെ കാര്യത്തില്‍ നിലപാട് കൈക്കൊള്ളുന്നത്. രാജ്യത്തെ ജനങ്ങളെ മരണത്തിലേക്ക് തള്ളിവിടുന്നതും സ്വകാര്യ കുത്തകകള്‍ക്ക് കൊള്ളലാഭം നേടിക്കൊടുക്കുന്നതുമാണ് കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയം. ഇത് തിരുത്താനും സാര്‍വത്രികവും സൗജന്യവുമായ വാക്‌സിനേഷന്‍ യജ്ഞം രാജ്യത്ത് നടപ്പിലാക്കാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം’ എന്ന് സിപിഎം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button