ന്യൂഡല്‍ഹി : പതിനാറ് വര്‍ഷത്തിന് ശേഷം ഇന്ത്യ വിദേശകാര്യ നയത്തില്‍ സുപ്രധാനമായ ഒരു മാറ്റം കൊണ്ടു വന്നിരിക്കുകയാണ് . വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സമ്മാനങ്ങള്‍, സംഭാവനകള്‍, സഹായങ്ങള്‍ എന്നിവ സ്വീകരിക്കാം എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയനയം. കൊവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് രാജ്യത്തെ ആരോഗ്യ മേഖലയെ പുനരുജ്ജീവിപ്പിക്കുക എന്നത് ലക്ഷ്യമിട്ടാണ് ഇത്തരമൊരു പുതിയ തീരുമാനം.
Read Also : കൊറോണ വൈറസിനെ തുരത്താന്‍ നാല് ലോകരാജ്യങ്ങളുടെ സഹായം തേടി ഇന്ത്യ, സഹായിക്കാമെന്ന ഉറപ്പുമായി വിദേശ രാജ്യങ്ങള്‍
ചൈന, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സഹായം പോലും സ്വീകരിക്കാനുള്ള ഈ പുതിയ തീരുമാനം ഇന്ത്യയ്ക്ക് ഗുണകരമാകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തല്‍. 16 വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗാണ്, മറ്റു രാജ്യങ്ങളില്‍ നിന്നുള്ള സഹായം ഇന്ത്യ സ്വീകരിക്കുകയില്ലെന്ന നിലപാടെടുത്തത്.
സുനാമി സമയത്തു പോലും അയല്‍ രാജ്യങ്ങള്‍ വച്ചുനീട്ടിയ സഹായ വാഗ്ദ്ധാനങ്ങള്‍ സ്വീകരിക്കാന്‍ ഇന്ത്യ തയ്യാറാകാത്തത് ഇതു കൊണ്ടായിരുന്നു. എന്നാല്‍ ആവശ്യമെങ്കില്‍ സ്വീകരിക്കുമെന്ന് സിംഗ് അന്ന് വ്യക്തമാക്കിയിരുന്നു. ഈ നയമാണ് ഇപ്പോള്‍ കേന്ദ്രം പുതുക്കിയിരിക്കുന്നത്.
എന്നാല്‍, കേന്ദ്രത്തിലെ ഒരു വിഭാഗത്തിന് ഈ പുതിയ തീരുമാനത്തോട് എതിര്‍പ്പുണ്ട്. സര്‍ക്കാര്‍ ആരോടും സഹായം അഭ്യര്‍ത്ഥിച്ചിട്ടില്ലെന്നും, ഏതെങ്കിലും സംഘടനക്കോ ഭരണകൂടത്തിനോ സഹായിക്കുന്നതിന് താല്‍പര്യമുണ്ടെങ്കില്‍ അത് സ്വീകരിക്കുമെന്നാണ് ഇവര്‍ പറയുന്നത്.
സഹായ വാഗ്ദ്ധാനങ്ങള്‍ എന്തു തന്നെയായാലും ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി വഴി എത്തിക്കണമെന്നാണ് വിദേശരാജ്യങ്ങളോട് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.
കൊവിഡിന്റെ ഒന്നാം തരംഗത്തില്‍ ആറരക്കോടി വാക്സിനുകളാണ് ഇന്ത്യ വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്. എണ്‍പതോളം രാജ്യങ്ങള്‍ക്ക് സഹായം എത്തിക്കാന്‍ അന്ന് മോദി സര്‍ക്കാരിന് കഴിഞ്ഞിരുന്നു.
Post Your Comments