Latest NewsNewsInternational

നാട്ടിലേയ്ക്ക് തിരികെ വരാന്‍ സഹായം തേടി റഷ്യയിലെ യുദ്ധഭൂമിയില്‍ കുടുങ്ങിയ മലയാളികള്‍

തിരുവനന്തപുരം: നാട്ടിലേയ്ക്ക് തിരികെ വരാന്‍ സഹായം തേടി റഷ്യയിലെ യുദ്ധഭൂമിയില്‍ കുടുങ്ങിയ മലയാളികള്‍. അഞ്ച് തെങ്ങ് സ്വദേശികളായ മൂന്ന് യുവാക്കളാണ് നാട്ടിലെത്താന്‍ സഹായം തേടുന്നത്. റിക്രൂട്ടിംഗ് തട്ടിപ്പിനിരയായെന്നാണ് യുവാക്കള്‍ പറയുന്നത്. യുദ്ധത്തില്‍ പ്രിന്‍സെന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു. പാസ്‌പോര്‍ട്ടും വിസയുമെല്ലാം റഷ്യ സൈന്യത്തിന്റെ കൈയിലാണെന്ന് പ്രിന്‍സ് പറയുന്നു.

Read Also: ‘ഇവളുടെയൊക്കെ മനസ്സിലെ കുഷ്ഠം ഒരു കാലത്തും ഭേദമാവില്ല, ഇത് പോലുള്ള മരപ്പാഴുകൾ ഇപ്പോഴും ഉണ്ടെന്നത് കൗതുകം’:അഞ്‍ജു പാർവതി

ജനുവരിയിലാണ് തുമ്പ സ്വദേശിയായ പ്രിയന്‍ എന്ന ഏജന്റുമുഖേന പ്രിന്‍സ്, ടിനു, വിനീത് എന്നവര്‍ റഷ്യയിലേക്ക് പോയത്. സെക്യൂരിറ്റി ജോലിക്കായാണ് കൊണ്ടുപോയത്. ഏഴ് ലക്ഷം രൂപ വീതം ഓരോരുത്തരം നല്‍കി. റഷ്യയിലെത്തി രണ്ടാഴ്ച വിളിച്ചുവെന്ന് യുവാക്കളുടെ അമ്മമാര്‍ പറയുന്നു. പിന്നീട് മക്കളെ കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല. ഒരാഴ്ച മുമ്പ് പ്രിന്‍സ് വിളിച്ചു. അപ്പോഴാണ് ഉക്രെയിനെതിരെ യുദ്ധത്തിനായാണ് യുവാക്കളെ കൊണ്ടുപോയതെന്ന വിവരം അറിയുന്നത്.

യുദ്ധത്തില്‍ പരിക്കേറ്റ പ്രിന്‍സിള്‍ മോസ്‌ക്കോയില്‍ ചികിത്സയിലാണ്. റഷ്യയിലുള്ള ഒരു മലയാളിയാണ് റിക്രൂട്ടിലെ പ്രധാന ഏജന്റെന്നും പ്രിന്‍സ് പറയുന്നു. റഷ്യയിലേക്കുള്ള അനധികൃത റിക്രൂട്ടുമെന്റ് കേസില്‍ ഇപ്പോള്‍ സിബിഐ അന്വേഷണം നടക്കുകയാണ്. റിക്രൂട്ട്‌മെന്റ് സ്ഥാപനം നടത്തുന്ന മൂന്ന് പേര്‍ ഉള്‍പ്പെടെ കേസില്‍ പ്രതികളാണ്. ഇതില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മൂന്ന് മലയാളി യുവാക്കള്‍ കൂടി യുദ്ധഭൂമിയില്‍ അകപ്പെട്ട വിവരം പുറത്തുവരുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button