ഡൽഹി: ഒമാനില്‍ തട്ടിപ്പിനിരയായ ഹൈദരാബാദ് സ്വദേശിനിക്ക് സഹായവുമായി ഇന്ത്യന്‍ എംബസി. പ്രാദേശിക അധികാരികളുമായി ഏകോപിപ്പിച്ച് ഇവർക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് ആവശ്യമായ എല്ലാ സഹായവും ലഭിക്കുമെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി. എംബസി ഉദ്യോഗസ്ഥര്‍ തട്ടിപ്പിനിരയായ ഫരീദ ബീഗവുമായി സംസാരിച്ചു.
ദുബായില്‍ വീട്ടുജോലിക്കെന്ന പേരിലാണ് ഫരീദ ബീഗത്തെ തട്ടിപ്പുകാർ സമീപിച്ചത്. താമസത്തിനും ഭക്ഷണത്തിനും പുറമെ 1,400 ദിര്‍ഹം നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും യുവതി പറയുന്നു. ഷെനാസ് ബീഗം എന്ന സ്ത്രീയാണ് ജോലി വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയതെന്നും ജോലി തൃപ്തികരമല്ലെങ്കില്‍ ഫരീദ ബീഗത്തിന് എപ്പോള്‍ വേണമെങ്കിലും നാട്ടിലേക്ക് മടങ്ങാമെന്ന് ഷെനാസ് പറഞ്ഞിരുന്നു എന്നും ഫരീദയുടെ സഹോദരി ഫഹ്‌മീദ വ്യക്തമാക്കിയിരുന്നു.
ആർട്ട് ഓഫ് നെയിൽ ഗ്ലോസ്സ്: നെയിൽ ഗ്ലോസ് പ്രയോഗിക്കുന്നതിനുള്ള എളുപ്പവഴികൾ മനസിലാക്കാം
‘2023 നവംബര്‍ 4ന് സന്ദര്‍ശക വിസയില്‍ ഫരീദ ബീഗം യുഎഇയിലേക്ക് പോയിരുന്നു. ആദ്യം ഒരു അറബ് കുടുംബത്തിലേക്കാണ് യുവതിയെ കൊണ്ടുപോയത്. അവിടെ വീട്ടുവേലക്കാരിയായി ജോലിക്ക് കയറുകയായിരുന്നു. ഒരു മാസത്തിനുശേഷം, രോഗബാധിതയായ ഫരീദയുടെ സ്ഥിതി ഗുരുതരമായതോടെ നാട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. എന്നാല്‍, ഷെനാസ് ബീഗം ഇവരുടെ പാസ്പോര്‍ട്ട് തടഞ്ഞുവച്ചു. ഇതിനിടെ ഫരീദയുടെ നില വഷളാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഷെനാസ് ബീഗം എന്റെ സഹോദരിയെ ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റിലേക്ക് കടത്തി,’ ഫഹ്‌മീദ ആരോപിച്ചു.
Post Your Comments