ന്യൂഡല്‍ഹി : ഇന്ത്യയില്‍ കൊറോണ വൈറസ് വ്യാപനം രൂക്ഷമായതോടെ വിദേശരാജ്യങ്ങളുടെ സഹായം തേടി ഇന്ത്യ. കൊറോണ വൈറസിനെ തുരത്താന്‍ യു.എ.ഇ, ബംഗ്ലാദേശ്, ഉസ്‌ബെക്കിസ്താന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്ന് റെംഡെസിവിര്‍ മരുന്ന് വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
Read Also : കൊറോണ പ്രതിരോധ വാക്‌സിന്റെ വില കുറയ്ക്കും, തീരുമാനം അറിയിച്ച് കേന്ദ്രസര്‍ക്കാര്‍
അതേസമയം, യു.എസ് കമ്പനി ഗിലീഡ് സയന്‍സസ് ഇന്ത്യ 450,000 ഡോസ് റെംഡിസിവിറാണ് ഇന്ത്യയ്ക്ക് നല്‍കാന്‍ ധാരണയായിട്ടുള്ളത്. ഈ രാജ്യങ്ങളിലുള്ള ഇന്ത്യന്‍ എംബസികള്‍ ഇടപെട്ട് മരുന്ന് വാങ്ങാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായതോടെ റെംഡെസിവിറിനുള്ള ആവശ്യം വലിയ തോതില്‍ ഉയര്‍ന്നിരുന്നു. ഇതോടെയാണ് മരുന്നിന് രാജ്യത്ത് ക്ഷാമം നേരിടുന്നത്. ഇന്ത്യ കഴിഞ്ഞ മാസം റെംഡെസിവിറിനും വാക്‌സിന്‍ നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍മുള്ള കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയിരുന്നു.
Post Your Comments