ബംഗളൂരു: കോവിഡ് പോരാട്ടത്തില്‍ മാതൃകയായി കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്തെ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു വര്‍ഷത്തെ ശമ്പളം സംഭാവന നല്‍കുമെന്ന് മന്ത്രിമാര്‍ അറിയിച്ചു. ഏകകണ്ഠമായാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്ന് റവന്യൂ മന്ത്രി ആര്‍.അശോക പറഞ്ഞു.
കര്‍ണാടകയില്‍ കോവിഡ് രോഗികളുടെ മൃതദേഹം സംസ്‌കരിക്കുന്നതിനായി 230 ഏക്കര്‍ ഭൂമി മാറ്റിവെച്ചിട്ടുണ്ടെന്നും ഇത് ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ തഹസീല്‍ദാര്‍മാര്‍ക്ക് കൈമാറിയെന്നും റവന്യൂ മന്ത്രി അറിയിച്ചു. ബംഗളൂരുവില്‍ മൂന്ന് ശ്മശാനങ്ങളാണ് തയ്യാറാക്കിയിരുന്നത്. ഇതിന് പുറമെ ബംഗളൂരു നഗരത്തിന് പുറത്ത് ജിദ്ദനഹള്ളി, മാവല്ലിപുര, തവരെകെരെ എന്നീ സ്ഥലങ്ങളില്‍ കൂടി ശ്മശാനങ്ങള്‍ തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നത് ഉറപ്പുവരുത്താന്‍ എസ്പിമാരെ ചുമതലപ്പെടുത്തിയതായി ആഭ്യന്തര മന്ത്രി ബാസവരാജ് ബൊമ്മയ് അറിയിച്ചു. ജയിലുകളില്‍ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജയിലുകള്‍ സാനിറ്റൈസ് ചെയ്യുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും തടവുകാരെ ഐസൊലേറ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments