Latest NewsKeralaCinemaNattuvarthaMollywoodNewsEntertainment

മമ്മൂക്ക അത് കണ്ടു, അദ്ദേഹം സ്റ്റണ്ട് മാസ്റ്ററെ വിളിച്ചിട്ട് ദേഷ്യപ്പെട്ടു.

അപ്പോ മമ്മൂക്ക പറഞ്ഞപ്പോഴാണ് ഞാനത് ഗൗരവത്തോടെ കാണുന്നതും.

ചുരുങ്ങിയ കാലം കൊണ്ട് സഹനടനായി മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് അലന്‍സിയര്‍. മഹേഷിന്‌റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം പ്രേക്ഷകരുടെ പ്രിയങ്കരനായത്. സൂപ്പര്‍താരചിത്രങ്ങളിലും, യുവതാരചിത്രങ്ങളിലുമെല്ലാം ഒരുപോലെ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്ന നടനാണ് അലന്‍സിയര്‍. മെഗാസ്റ്റാര്‍ മമ്മൂട്ടിയോടൊപ്പം കസബ എന്ന ചിത്രത്തിലാണ് അലന്‍സിയര്‍ ആദ്യമായി അഭിനയിച്ചത്. മമ്മൂട്ടിയോടൊത്തുള്ള കസബ ചിത്രീകരണത്തിനിടെ നടന്ന അനുഭവം അലൻസിയർ ഒരു യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

‘കസബയില്‍ വെടിവെയ്പ്പ് ഒകെയുളള സംഘടന രംഗമുണ്ടായിരുന്നു. ആ സീന്‍ എടുക്കുന്ന സമയത്ത് നമ്മളിങ്ങനെ ഒളിച്ചിരിക്കണം. അപ്പുറത്ത് ഷാര്‍പ്പ് ഷൂട്ട് നടക്കുന്നു, ഇപ്പുറത്ത് പടക്കം പൊട്ടും, ഇങ്ങനെ കുറെ ഇലക്‌ട്രിക്കല്‍ സാധനങ്ങളൊക്കെ ഫിറ്റ് ചെയ്തുവെച്ചിട്ടുണ്ട്. ഒരു ഷോട്ട് കഴിഞ്ഞപ്പോൾ മമ്മൂക്ക എന്നെ നോക്കുമ്പോൾ ഞാന്‍ കാതിനകത്ത് ഒന്നും വെച്ചിട്ടില്ല. വാസ്തവത്തില്‍ എനിക്കറിയില്ല. ഞാന്‍ ആദ്യമായിട്ടാണ് അങ്ങനെ ഒരു സീനില്‍ അഭിനയിക്കുന്നത്.

‘ഇത്തരം ഇലക്‌ട്രിക്കല്‍ സ്പാര്‍ക്കിംഗുകള്‍ ഉണ്ടാകുമ്പോൾ നമ്മുടെ കാതിനൊക്ക പ്രശ്‌നമുണ്ടാവും. അതുണ്ടാകാതിരിക്കാൻ എല്ലാവരും പഞ്ഞിവെക്കും. എനിക്ക് ഇതറിയില്ലായിരുന്നു. മമ്മൂക്ക അത് കണ്ടു. എന്നോട് ചോദിച്ചു എന്താ പഞ്ഞി വെക്കാത്തേന്ന്. ഞാന്‍ പറഞ്ഞു എനിക്ക് ആരും തന്നില്ല. ഉടനെ അദ്ദേഹം സ്റ്റണ്ട് മാസ്റ്ററെ വിളിച്ചിട്ട് താന്‍ എന്താടോ, അയാള്‍ക്ക് പഞ്ഞി കൊടുക്കേണ്ടെ എന്ന് പറഞ്ഞു. കാതടിച്ച്‌ പോയാല്‍ അയാള്‍ക്കല്ലെ പോവൂ. തനിക്ക് എന്തേലും പ്രശ്‌നമുണ്ടോ. അപ്പോ മമ്മൂക്ക പറഞ്ഞപ്പോഴാണ് ഞാനത് ഗൗരവത്തോടെ കാണുന്നതും. ആ മനുഷ്യന്‍ കൂടെ നില്‍ക്കുന്ന നടനോട് കാണിക്കുന്ന കരുതല്‍ അപ്പോള്‍ എനിക്ക് ബോധ്യപ്പെട്ടു’. അലന്‍സിയര്‍ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button