തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ഏറെ ചർച്ചയായ ഒരു വിഷയമാണ് സ്വർണ്ണ കള്ളക്കടത്ത്. ഇടത് സർക്കാരിന്റെ പ്രതിച്ഛായയെ മങ്ങൽ ഏൽപ്പിച്ച ഈ കേസിൽ കൂടുതൽ വിമർശനങ്ങൾ കേട്ട ഒരാളായിരുന്നു സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. ദുരുദ്ദേശത്തോടെ തന്നെ ഫ്‌ളാറ്റിലേക്ക് സ്പീക്കര്‍ വിളിച്ചുവെന്ന സ്വപ്നയുടെ മൊഴി മുൻപ് പുറത്തുവന്നിരുന്നു. ചാക്കയിലെ ഫ്‌ളാറ്റ് തന്റെ ഒളിസങ്കേതം ആണെന്നു പറഞ്ഞു സ്പീക്കർ നിരവധി തവണ ഫ്‌ളാറ്റിലേക്ക് വിളിച്ചിട്ടും താന്‍ തനിച്ചു പോയില്ലെന്നും സ്പീക്കറുടെ വ്യക്തി താല്‍പ്പര്യങ്ങള്‍ക്ക് കീഴ്‌പെടാത്തതിനാല്‍ മിഡില്‍ ഈസ്റ്റ് കോളേജിന്റെ ചുമതലയില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ തന്റെ രാഷ്ട്രീയ ജീവിതത്തിൽ കരിനിഴലായി മാറിയ സ്വപ്നക്കേസിനെക്കുറിച്ചു ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പി.ശ്രീരാമകൃഷ്ണന്‍ തുറന്നു പറയുന്നു.
സ്വപ്ന സുരേഷ് ഒരു പവര്‍ ബ്രോക്കറായിരുന്നു എന്നു തിരിച്ചറിയാന്‍ സാധിക്കാതെ പോയതും ബാക്ഗ്രൗണ്ട് തിരിച്ചറിയാതെ പോയതും പിഴവായി പോയെന്ന് ഏഷ്യാനെറ്റ് ന്യൂസില്‍ സിന്ധു സൂര്യകുമാറിന് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ..
”യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയിലാണ് സ്വപ്ന തന്നെ സമീപിക്കുന്നത്. സ്വാഭാവികമായും അവരോട് ആ രീതിയില്‍ നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. തീര്‍ത്തും പ്രൊഫഷണലായ ഒരു ബന്ധമാണ് സ്വപ്നയോട് ഉണ്ടായിരുന്നത്. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ എന്ന രീതിയില്‍ അവരോട് ബഹുമാനത്തോടെ തന്നെയാണ് പെരുമാറിയതും ബന്ധം സൂക്ഷിച്ചതും.
read also:സാനിറ്റൈസര്‍ നിങ്ങളുടെ കൈകളെ വരണ്ടതാക്കുന്നുണ്ടോ? ഈ കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിക്കൂ
സ്വപ്നയെ കൂടുതലായി പരിചയപ്പെടുത്തിയത് ശിവശങ്കറാണ്. പരിപാടികളില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുന്നതൊഴിച്ചാല്‍ സ്വപ്ന എന്തെങ്കിലും സഹായം തന്നില്‍ നിന്നും ആവശ്യപ്പെട്ടിട്ടില്ല. മാത്രമല്ല മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ജോലി ചെയ്യുന്ന ആള്‍ കൂടെയുള്ളപ്പോള്‍ തന്റെ സഹായം അവര്‍ക്ക് ആവശ്യമില്ല. തന്റെ നാടായ മലബാറില്‍ നിന്നും മറ്റും കോണ്‍സുലേറ്റില്‍ പലവിധ ആവശ്യങ്ങളുമായി വരുന്നുവരുണ്ടായിരുന്നു. അവരില്‍ പലരുടേയും പ്രശ്‌ന പരിഹാരത്തിന് സ്വപ്നയുടെ സഹായം തേടിയിരുന്നു. വ്യക്തിപരമായ സൗഹൃദം എന്നതിനെ എങ്ങനെ വിശദീകരിക്കണമെന്ന് അറിയില്ല. നന്നായി കാണുന്നു, സംസാരിക്കുന്നു, ഭര്‍ത്താവിനൊപ്പം വീട്ടില്‍ വന്നു കാപ്പി കുടിച്ചു പോകുന്നു. ഇതൊക്കെയുണ്ടായിട്ടുണ്ട്.
കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയിലാണ് അവരെ ബഹുമാനത്തോടെ സ്വീകരിച്ചത്. അവരുടെ ബാക്ക്ഗ്രൗണ്ട് തിരിച്ചറിയാന്‍ സാധിച്ചില്ല. തന്റെ ബന്ധുവാണ് സ്വപ്ന എന്നാണ് ശിവശങ്കര്‍ ഒരു തവണ പറഞ്ഞത് അവരെ കൂടുതല്‍ വിശ്വസിക്കാന്‍ കാരണമായി. സ്വപ്നയ്‌ക്കൊപ്പമുള്ള സന്ദീപിനേയും സരിത്തിനേയും എനിക്ക് പരിചയമില്ല. സന്ദീപിനെ താന്‍ കണ്ടിട്ടു പോലുമില്ല. സരിത്തിനെ ഒരു തവണ സ്വപ്നയ്‌ക്കൊപ്പം കണ്ടെങ്കിലും നേരിട്ട് പരിചയമില്ല.
സ്പീക്കറായി പ്രവര്‍ത്തിച്ച അഞ്ച് വര്‍ഷത്തില്‍ ഏറ്റവും വിഷമം തോന്നിയത് തന്നെക്കുറിച്ച് ഇല്ലാക്കഥകള്‍ മാധ്യമങ്ങള്‍ ആരോപണമായി കൊണ്ടു വന്നപ്പോള്‍ ആണ്. രാവിലെ പത്രം വായിക്കുമ്ബോള്‍ ആയിരിക്കും സ്പീക്കര്‍ക്ക് വിദേശനിക്ഷേപം എന്നൊക്കെയുള്ള വാര്‍ത്ത കാണുക. പക്ഷേ സ്പീക്കറായതിനാല്‍ തുറന്ന് പ്രതികരിക്കാനോ തിരിച്ചടിക്കാനോ പറ്റില്ല. വിവാദങ്ങളെ പ്രതിരോധിക്കാന്‍ കൂട്ടായ നീക്കം മന്ത്രിമാരുടെ ഇടയില്‍ ഉണ്ടായില്ല.” സ്പീക്കര്‍ പറഞ്ഞു.
Post Your Comments