തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ പ്രതികരിക്കാതെ ശിവശങ്കർ. ഒന്നും പറയാനില്ല, ആദ്യം കേസ് അവസാനിക്കട്ടെ എന്നായിരുന്നു മാധ്യമങ്ങളോടുള്ള ശിവശങ്കറിന്റെ മറുപടി. സ്വർണ്ണക്കടത്ത് കേസിൽ ഇന്നലെ സ്വപ്ന സുരേഷ് വെളിപ്പെടുത്തിയത് കേരള രാഷ്ട്രീയം ഒന്നടങ്കം നോക്കിക്കണ്ട മറുപടികളാണ്.
‘കേസില്‍ തനിക്ക് അറിയാവുന്നത് എല്ലാം ശിവശങ്കറിനും അറിയാം. കേസുമായി ബന്ധപ്പെട്ട ചാറ്റുകള്‍ എല്ലാം സത്യം ആണ്. ശിവശങ്കര്‍ അടക്കമുള്ളവരുടെ നിര്‍ദ്ദേശപ്രകാരമാണ് ഒളിവില്‍ പോയതും ശബ്ദരേഖ പുറത്ത് വിട്ടതും’, കഴിഞ്ഞ ദിവസം സ്വപ്ന സുരേഷ് വെളിപ്പെടുത്തി.
‘നയതന്ത്ര ബാഗ് വിട്ടുകിട്ടാന്‍ ഇടപെട്ടില്ലെന്ന ശിവശങ്കറിന്റെ വാദം ശരിയല്ല. ബാഗില്‍ എന്തായിരുന്നുവെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു’, സ്വപ്ന സുരേഷ് പറഞ്ഞു. അതേസമയം ശിവശങ്കറിന്റെ പുസ്തകത്തിൽ എഴുതിയതെല്ലാം കള്ളമാണെന്നും സത്യം താൻ പറയുന്നതാണെന്നും സ്വപ്ന സുരേഷ് പറഞ്ഞിരുന്നു.
Post Your Comments