കോവിഡ് വ്യാപനം കടുത്തതോടെ സാനിറ്റൈസറും മാസ്‌കുമില്ലാതെ പുറത്തിറങ്ങാത്ത ആളുകള്‍ കുറവാണ്. ഒരു വര്‍ഷത്തിലധികമായി ഇതു നമ്മുടെ സന്തതസഹചാരിയായി മാറിയിരിക്കുകയാണ്. കൈകള്‍ തുടര്‍ച്ചയായി കഴുകുകയും ആല്‍ക്കഹോള്‍ അടിസ്ഥാനമാക്കിയുള്ള സാനിറ്റൈസര്‍ ഉപയോഗിക്കുകയും ചെയ്യുന്നതിലൂടെ നിങ്ങളുടെ
കൈകളുടെ ചര്‍മ്മം വരണ്ടു. പോകുന്നതിനും, ചര്‍മ്മം പൊട്ടുന്നതിനും നഖങ്ങള്‍ ദുര്‍ബലമാകുന്നതിനും സാധ്യതയുണ്ട്. എന്നാല്‍ കൈകളിലെ ശുചിത്വം ഉറപ്പുവരുത്തേണ്ടതുണ്ട്. അതോടൊപ്പം നിങ്ങളുടെ കൈകള്‍ മൃദുവും മികച്ചതുമായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുമുണ്ട്.
മൃദുവായ സോപ്പും ഹാന്‍ഡ് വാഷും തിരഞ്ഞെടുക്കുകയാണ് ആദ്യം വേണ്ടത്. നിങ്ങളുടെ കൈ കഴുകാന്‍ സോപ്പ് ഉപയോഗിച്ച ശേഷം തണുത്ത അല്ലെങ്കില്‍ ഇളം ചൂടുള്ള വെള്ളം ഉപയോഗിക്കുക. ജോലി ചെയ്യുമ്പോള്‍ ഗ്ലൗസുകള്‍ ഉപയോഗിക്കുക. നിങ്ങളുടെ കൈകള്‍ ഉള്‍പ്പെടുന്ന ജോലികള്‍ ചെയ്യുമ്പോള്‍ കയ്യുറകള്‍ ഉപയോഗിക്കുക. പാത്രങ്ങള്‍ കഴുകുക, തറ തുടയ്ക്കുക തുടങ്ങിയ പല ജോലികളും ഒഴിവാക്കാന്‍ കഴിയാത്തതിനാല്‍, ഇവ ചെയ്യുമ്പോള്‍ റബ്ബര്‍ കയ്യുറകള്‍ ധരിക്കുക.
ഉപരിതലങ്ങള്‍ വൃത്തിയാക്കുന്നതിനുള്ള അണുനാശിനികള്‍ അണുക്കള്‍ക്കെതിരെ ഫലപ്രദമാണ്, പക്ഷേ ചില ചേരുവകള്‍ നിങ്ങളുടെ കൈകള്‍ക്ക് കഠിനമായിരിക്കും. ഇവയില്‍ നിന്ന് ഗ്ലൗസുകള്‍ നിങ്ങളെ സംരക്ഷിക്കും. അതേസമയം രാത്രി കൈകളില്‍ ഹാന്‍ഡ് ക്രീം അല്ലെങ്കില്‍ മോയ്സ്ചുറൈസര്‍ ഉപയോഗിക്കുക. പോഷണത്തിനായി ചര്‍മ്മ സംരക്ഷണ ദിനചര്യയില്‍ ഹാന്‍ഡ് ക്രീം ഉള്‍പ്പെടുത്തുക.
ഒരു മിനിറ്റോ മറ്റോ കഴിഞ്ഞ് നിങ്ങളുടെ കൈകള്‍ വരണ്ടതായി തോന്നുകയാണെങ്കില്‍, കൂടുതല്‍ ക്രീം പുരട്ടുക. ഗ്ലിസറിന്‍ അല്ലെങ്കില്‍ ഹൈലുറോണിക് ആസിഡ് പോലുള്ള ചേരുവകള്‍ ഉള്ള മോയ്സ്ചുറൈസറുകള്‍ തിരഞ്ഞെടുക്കണം. ചര്‍മ്മത്തെ പ്രകോപിപ്പിക്കുന്ന സുഗന്ധങ്ങളും ചായങ്ങളും ഇല്ലാത്ത ഹൈപ്പോഅലോര്‍ജെനിക് മോയ്സ്ചുറൈസര്‍ ഉപയോഗിക്കുക.
READ MORE: സ്പുട്‌നിക് വാക്‌സിൻ നൽകും; ഇന്ത്യയ്ക്ക് എല്ലാവിധ പിന്തുണയും ഉറപ്പ് നൽകി അയൽരാജ്യം
ചില വീട്ടുവൈദ്യങ്ങളും കൈകളുടെ സംരക്ഷണത്തിനായി തിരഞ്ഞെടുക്കാം. രണ്ടോ മൂന്നോ ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ കൈകളില്‍ പുരട്ടുക. രണ്ടോ മൂന്നോ മണിക്കൂര്‍ അല്ലെങ്കില്‍ ഒരു രാത്രി മുഴുവന്‍ ഇതിങ്ങനെ പുരട്ടി വെ്ക്കാവുന്നതാണ്. അതുപോലെ പെട്രോളിയം ജെല്ലിയുടെ രണ്ട് ചെറിയ സ്‌കൂപ്പ് എടുത്ത് കൈകളില്‍ പുരട്ടാവുന്നതാണ്. ബദാം എണ്ണയും കൈകളില്‍ പുരട്ടാവുന്നതാണ്. ബദാം എണ്ണയില്‍ ഫാറ്റി ആസിഡുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ചര്‍മ്മത്തിന് നല്ലതാണ്.
Post Your Comments