മലപ്പുറം: സുപ്രീം കോടതി വിധിയിൽ നന്ദി അറിയിച്ച് കാപ്പന്റെ ഭാര്യ റെയ്ഹാനത്ത്. സിദ്ദിഖ് കാപ്പന് വേണ്ടി ഇടപ്പെട്ടവര്‍ക്ക് നന്ദി, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മറ്റു ജനപ്രതിനിധികള്‍, മാധ്യമങ്ങള്‍ എല്ലാവരോടും തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും വിധി ആശ്വാസം നല്‍കുന്നതാണെന്നും സത്യം ജയിക്കുമെന്നും റെയ്ഹാനത്ത് പറഞ്ഞു.
എന്നാൽ സിദ്ദിഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റണമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശം. ചികിത്സയ്ക്ക് ശേഷം കാപ്പന് ജാമ്യത്തിനായി ബന്ധപ്പെട്ട കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു. എന്നാല്‍ കാപ്പന്‍ തടവില്‍ കഴിയുന്ന മഥുരയിലെ ജയിലില്‍ നിന്നും മാറ്റേണ്ട ആവശ്യമില്ലെന്നും ആവശ്യമെങ്കില്‍ കിടക്ക ഉറപ്പാക്കാം എന്നും സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. ഇത് പറ്റില്ലെന്നും കാപ്പന് ചികിത്സ ലഭിക്കണമെന്നും സുപ്രീംകോടതി അറിയിച്ചു. ഡല്‍ഹിയില്‍ കൊവിഡ് രോഗികള്‍ ദിനംപ്രതി കൂടുകയാണെന്നും ഒരു കൊവിഡ് രോഗിയെ ഒഴിവാക്കി സിദ്ദിഖ് കാപ്പന് കിടക്ക നല്‍കുന്നത് പ്രയാസമായിരിക്കുമെന്നും ഏതെങ്കിലും ആശുപത്രിയെ ഇതിനായി സുപ്രീം കോടതി നിര്‍ദ്ദേശിക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. എന്നാല്‍ അത് നിങ്ങള്‍ക്ക് ചെയ്യാവുന്നതേ ഉള്ളൂവെന്ന് ചീഫ് ജസ്റ്റിസ് മറുപടി നല്‍കി.
Read Also: മുതിര്‍ന്ന സിപിഎം നേതാക്കള്‍ക്കെതിരെ വിധുബാലയുടെ ഗുരുതര ആരോപണങ്ങൾ; ശബ്ദരേഖ പുറത്ത്
സിദ്ദിഖ് കാപ്പന് ഇടക്കാല ജാമ്യം അനുവദിക്കുകയാണ് വേണ്ടതെന്ന് കാപ്പന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വില്‍സ് മാത്യൂസ് കോടതിയോട് പറഞ്ഞു. എന്നാല്‍ ഹര്‍ജിയില്‍ പ്രധാനമായും ചികിത്സാ ആവശ്യമാണ് ഉന്നയിക്കുന്നതെന്നും ചികിത്സയ്ക്ക് ശേഷം ജാമ്യത്തിനായി ബന്ധപ്പെട്ട കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു.
Post Your Comments