ന്യൂഡല്‍ഹി: ജലഗതാഗതത്തിന്റെ വികസനത്തിനായി കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച 6000 കോടി രൂപയുടെ പദ്ധതി കേന്ദ്രസര്‍ക്കാര്‍ തള്ളി. ഈ പദ്ധതിക്ക് പണം നല്‍കാനാവില്ലെന്ന് മൂന്ന് വര്‍ഷം മുൻപ് കേരള മുഖ്യമന്ത്രിയെ അറിയിച്ചതാണെന്ന് കേന്ദ്രം രാജ്യസഭയില്‍ വ്യക്തമാക്കി. രാജ്യസഭാ പ്രതിനിധി ജോൺ ബ്രിട്ടാസിനോടാണ് കേന്ദ്രത്തിന്റെ മറുപടി.
Also Read:ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശം ഉയര്‍ത്തി ഇന്ന് ബലിപെരുന്നാള്‍
കൊല്ലം മുതല്‍ കോവളം വരെയും കോഴിക്കോട് മുതല്‍ കാസര്‍കോട് വരെയുമുള്ള ജലപാത ഉള്‍പ്പെടുത്തി സമര്‍പ്പിച്ച പദ്ധതിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. സാമ്പത്തികസഹായം നല്കാന് ആവില്ലെന്ന് കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലഗതാഗത സഹമന്ത്രി ശാന്തനു ഠാക്കൂര്‍ ആണ് രാജ്യസഭയില്‍ പറഞ്ഞത്.
മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ ഡൽഹി യാത്രയിൽ ഇതേ പദ്ധതിയ്ക്ക് സഹായം അഭ്യര്‍ഥിച്ചിരുന്നു. അന്ന് എല്ലാ സഹായവും ചെയ്യാമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കുകയും ചെയ്തിരുന്നുവെന്നാണ് മറുപടിയിൽ സംസ്ഥാനത്തിന്റെ വാദം.
Post Your Comments