KeralaLatest NewsNews

‘പണമില്ലാത്തതിനാല്‍ ലഞ്ച് ഒഴിവാക്കിയിട്ടുണ്ട്’ : വിക്കിപീഡിയക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണ് കാപ്പനെന്ന് ഭാര്യ

ഡല്‍ഹിയിലെ പത്രക്കാരായ സുഹൃത്തുക്കളോട് കൂടി പറഞ്ഞ്, അത് ഫേസ്ബുക്കില്‍ അപ്‌ഡേറ്റ് ചെയ്തായിരുന്നു യാത്ര.

കോഴിക്കോട്: യു.എ.പി.എ ചുമത്തപ്പെട്ട് ഉത്തർപ്രദേശിൽ അറസ്റ്റിലായ മലയാള മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെതിരെയുള്ള ആരോപണങ്ങൾക്കെതിരെ തുറന്നടിച്ച് ഭാര്യ റൈഹാന സിദ്ദീഖ്. വിക്കിപീഡിയക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണ് കാപ്പനെന്നും ഭീകരപ്രവര്‍ത്തനത്തിന് വേണ്ടി ‘രഹസ്യയാത്ര’ പോയ ഒരാള്‍ ഇങ്ങനെ സോഷ്യല്‍മീഡിയയില്‍ അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുമെന്ന് സംഘികള്‍ അല്ലാത്ത വേറെ ആരും വിശ്വസിക്കില്ലെന്നും റെയ്ഹാന തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഭീകരപ്രവര്‍ത്തനത്തിന് പരിശീലനം നേടാന്‍ സിദ്ദീഖ് കാപ്പൻ സൗത്താഫ്രിക്കയടക്കമുള്ള രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയെന്നും തുച്ഛമായ ശമ്പളത്തില്‍ ഓണ്‍ലൈന് വേണ്ടി പണിയെടുക്കുന്ന കാപ്പന്‍ പിന്നെ എങ്ങിനെ അവിടെ പോയെന്നുമുള്ള ചോദ്യം ഇന്ന് ജന്മഭൂമിയിലും പിന്നെ ഏതോ ഒന്ന് രണ്ട് പോര്‍ട്ടലുകളിലും കണ്ടു. വിക്കിപീഡിയക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണ് കാപ്പന്‍ (മലയാളം വിക്കിപീഡിയയുടെ ജന്മദിനം ആഘോഷിക്കുന്നതിന്റെ ചിത്രമാണ് പോസ്റ്റിനൊപ്പമുള്ളത്. ഇപ്പോഴത്തെ കാപ്പന്റെ പ്രൊഫൈല്‍ പിക് തന്നെ വിക്കിപീഡിയയുടെ കാംപയിനുമായി ബന്ധപ്പെട്ടതാണ്). അതിന് വേണ്ടി സൗത്താഫ്രിക്കയിലും മറ്റും പോയിട്ടുണ്ട്.

Read Also: കേരള പോലീസിൽ ചാരപ്രവർത്തനം? ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ചോര്‍ത്തിയതിന് പിന്നിൽ..

ഡല്‍ഹിയിലെ പത്രക്കാരായ സുഹൃത്തുക്കളോട് കൂടി പറഞ്ഞ്, അത് ഫേസ്ബുക്കില്‍ അപ്‌ഡേറ്റ് ചെയ്തായിരുന്നു യാത്ര. പതിവ് പോലെ INS ബില്‍ഡിങ്ങിന് സമീപത്തെ ഗുപ്തയുടെ കടയില്‍ നിന്ന് ചായ കുടിച്ചുകൊണ്ടിരിക്കെ കാപ്പന്റെ സൗത്താഫ്രിക്കന്‍ യാത്രയും വിക്കിപീഡിയയും ഒക്കെ ആരോ ചര്‍ച്ചയ്ക്കിട്ടതായും ഓര്‍ക്കുന്നു. പോരാഞ്ഞ്, സമ്മേളനത്തിന്റെ കുറേ ഫോട്ടോകളും കാപ്പന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഭീകരപ്രവര്‍ത്തനത്തിന് വേണ്ടി ‘രഹസ്യയാത്ര’ പോയ ഒരാള്‍ ഇങ്ങനെ സോഷ്യല്‍മീഡിയയില്‍ അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുമെന്ന് സംഘികള്‍ അല്ലാത്ത വേറെ ആരും വിശ്വസിക്കില്ല.

തേജസ് പൂട്ടിയ ശേഷം ജോയിന്‍ചെയ്ത തല്‍സമയത്തില്‍ നിന്ന് ശമ്പളം മുടങ്ങിയതോടെ പണമില്ലാത്തതിനാല്‍ ലഞ്ച് സ്‌കിപ് ചെയ്തിട്ടുണ്ട് കാപ്പന്‍. പക്ഷേ തീവ്രവാദപരിശീലനത്തിന്റെ ഭാഗമായാണ് കാപ്പന്‍ ഭക്ഷണം കഴിക്കാതിരുന്നതെന്ന ക്രൂരമായ റിപ്പോര്‍ട്ടും നാളെ നമ്മള്‍ വായിക്കേണ്ടിവരും.

shortlink

Related Articles

Post Your Comments


Back to top button