മലപ്പുറം: ബുധനാഴ്ച മാത്രം മലപ്പുറം ജില്ലയില്‍ 3,684 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിക്കുകയുണ്ടായി. 31.8 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഉള്ളത്. ബുധനാഴ്ച രോഗബാധിതരായവരില്‍ അധിക പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ തന്നെയാണ് രോഗം ബാധിച്ചിട്ടുള്ളത്. 3,549 പേരാണ് ഇത്തരത്തില്‍ വൈറസ് ബാധിതരായത്. 116 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ ഉണ്ടായിരിക്കുന്നത്.
രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം റിപ്പോർട്ട് ചെയ്തു . വൈറസ് ബാധിതരില്‍ 17 പേര് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ ആര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. ഇതുവരെയായി 666 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.
Post Your Comments