COVID 19KeralaLatest NewsNews

കുറ്റമുണ്ടെങ്കിൽ കാരണക്കാരൻ മോദി, നേട്ടങ്ങൾ ആണെങ്കിൽ പിണറായിയും; സർക്കാരിന്റെ ഇരട്ടത്താപ്പുകൾ പൊളിച്ചടുക്കി കുറിപ്പ്

കോവിഡ് പ്രതിരോധത്തിന് എല്ലാരാജ്യങ്ങളും ഒറ്റക്കെട്ടായാണ് പോരാടിയത് എന്ന് ജിതിൻ പറയുന്നു

കേരളത്തിൽ കോവിഡ് കണക്കുകൾ ദിനം പ്രതി വർധിക്കുന്നതിന് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന തരത്തിലുള്ള ചിലരുടെ അഭ്യൂഹങ്ങളെ പൊളിച്ചടുക്കി രാഷ്ട്രീയ നിരീക്ഷകൻ ജിതിൻ കെ ജേക്കബ്. കുറ്റവും കുറവും ആണെങ്കിൽ അത് മോദിക്കും കേന്ദ്ര സർക്കാരിനും, നേട്ടങ്ങൾ ഉണ്ടെങ്കിൽ അത് പിണറായി സർക്കാരിനും എന്ന സൈബർ സഖാക്കൾ അടക്കമുള്ളവരുടെ രീതിയെ പരിഹസിക്കുകയാണ് ജിതിൻ. ജിതിൻ പങ്കുവെച്ച ഫേസ്‌ബുക്ക് പോസ്റ്റിലെ പ്രസക്തഭാഗങ്ങൾ:

ഇന്ന് പാലാ ജനറൽ ആശുപത്രിയിൽ ഓക്സിജൻ ഇല്ല എന്ന വാർത്ത വന്നപ്പോൾ അതിനും ഇന്ത്യൻ പ്രധാനമന്ത്രി ഉത്തരം പറയേണ്ടി വരുമല്ലോ എന്നോർത്ത് പോയി. കാരണം കുറ്റവും കുറവും ആണെങ്കിൽ അത് മോദിക്കും കേന്ദ്ര സർക്കാരിനും, നേട്ടങ്ങൾ ഉണ്ടെങ്കിൽ അത് പിണറായി സർക്കാരിനും എന്നതാണല്ലോ നമ്മുടെ ഒരു ലൈൻ. കേരളം ഏതോ സ്വതന്ത്ര റിപ്പബ്ലിക്ക് ആണ് എന്ന വിചാരമാണ് ഇവിടെ പലർക്കും. മറ്റു സംസ്ഥാനങ്ങൾക്ക് ഇല്ലാത്ത എന്തോ ഒന്ന് തങ്ങൾക്കുണ്ട് എന്ന തോന്നലാണ് ഇവിടെ. ഭരണഘടനയിലെ സംസ്ഥാന ലിസ്റ്റിൽ പെടുന്ന കാര്യങ്ങൾ പോലും ചെയ്യാതെ കേന്ദ്രത്തിന്റെ മേലെ കുതിര കയറും. കേന്ദ്രം മൈൻഡ് ചെയ്യാതിരിക്കുമ്പോൾ മാധ്യമ സഖാപ്പികളെ കൊണ്ട് കേന്ദ്രത്തിനെതിരെ നെഗറ്റീവ് വാർത്തകൾ പ്രചരിപ്പിക്കും, കേരളത്തിൽ അങ്ങോളമിങ്ങോളം പ്രതിഷേധം, പോസ്റ്റ് ഓഫീസ് ഉപരോധം തുടങ്ങിയ പതിവ് കലാപരിപാടികൾ, അവസാനം അതിന്റെ പേരിൽ പിരിവും നടക്കും.

Also Read:ജില്ലകള്‍ അടച്ചിടണം; രാജ്യത്തെ 150 ജില്ലകളില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ആരോഗ്യമന്ത്രാലയം

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ള രണ്ടാമത്തെ സംസ്ഥാനമാണ് കേരളം, അതിന്റെ കുറ്റം മോദിക്കും കേന്ദ്ര സർക്കാരിനാണ്. ഉത്തർ പ്രദേശിന്റെ ജനസംഖ്യ 20.42 കോടിയാണ്. അവിടെ കേരളത്തിന്റെ അത്രയും രോഗികൾ ഇല്ല. ജനസംഖ്യയിൽ ഇന്ത്യയിൽ കേരളത്തിന്റെ സ്ഥാനം 13 ആണ് എന്നോർക്കണം. പക്ഷെ കേരളത്തിൽ മരണ നിരക്ക് കുറവായതിന്റെ നേട്ടം പിണറായി സർക്കാരിനും. ബിബിസിയിൽ കേരളം മരണനിരക്ക് കുറച്ചു കാണിക്കുന്നു എന്ന റിപ്പോർട്ട് വന്നതിനെ കുറിച്ച് ചോദിച്ചാൽ ഉടൻ പറയും ചാണകം, ഗുജറാത്ത്, ശൂലം എന്ന് ! കേരളത്തിൽ ഇതുവരെ ഏകദേശം 70 ലക്ഷം പേർക്ക് സൗജന്യ വാക്സിൻ കേന്ദ്ര സർക്കാർ നൽകി. അപ്പോൾ പറയും അത് മോദിയുടെ കുടുംബത്തിൽ നിന്ന് കൊണ്ടുവന്നതാണോ എന്ന്. പക്ഷെ കേന്ദ്രം നൽകുന്ന അരിയും, ധാന്യങ്ങളും കിറ്റിലിട്ട് നൽകിയപ്പോൾ അത് പിണറായിയുടെ കരുതൽ !

ഇനി കുറെ പൊതുമേഖലാ പ്രേമികളുണ്ട് ഇവിടെ. കേരളത്തിനുണ്ടായ നേട്ടത്തിനെല്ലാം കാരണം പൊതുമേഖലാണ് എന്ന തള്ള് നടത്തുന്നവർ. അവരോടു രണ്ടു കാര്യം. കേരളത്തിൽ ഓക്സിജന്റെ പ്രതിദിനാവശ്യം 98 ടൺ ആണ്. അതിൽ ഏകദേശം 50 ടൺ മാത്രമാണ് സംസ്ഥാന-കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ വഴി ലഭിക്കുന്നത്. കഞ്ചിക്കോടുള്ള ഐനോക്സ് എയർ പ്രോഡക്ട് എന്ന മഹാരാഷ്ട്ര ആസ്ഥാനമായ സ്വകാര്യ സ്ഥാപനമാണ് ബാക്കി നൽകുന്നത് മുഴുവൻ. കെഎംഎംൽ, കൊച്ചിൻ ഷിപ് യാർഡ് എന്നിവിടങ്ങളിൽ വ്യാവസായിക ആവശ്യങ്ങൾക്ക് ശേഷമുള്ളതെ ലഭിക്കൂ. അതായത് ആവശ്യത്തിന്റെ പകുതിയും സ്വകാര്യ മേഖലാണ് നൽകുന്നത്. എന്തെങ്കിലും ക്രൈസിസ് ഉണ്ടായാൽ ഇതല്ല സ്ഥിതി. കേരളത്തിൽ അല്ലായിരുന്നു എങ്കിൽ ഓക്സിജൻ ഇല്ലാതെ മരിച്ചു വീഴേണ്ടി വരുമായിരുന്നു എന്ന കഴിഞ്ഞ ദിവസത്തെ ഒരു മാധ്യമ സഖാപ്പിയുടെ രോദനം കണ്ടു. ഒരുതരത്തിൽ അന്തങ്ങളോട് നന്ദിയുണ്ട്, കഞ്ചിക്കോട്ടെ ആ സ്വകാര്യ ഫാക്ടറി സമരം ചെയ്തു പൂട്ടിച്ചില്ലല്ലോ, ഭാഗ്യം !

Also Read:ചാമ്പ്യൻസ് ലീഗ്; മാഡ്രിഡിൽ ചെൽസിക്ക് മുൻതൂക്കം

കോവിഡ് പ്രതിരോധത്തിന് എല്ലാരാജ്യങ്ങളും ഒറ്റക്കെട്ടായാണ് പോരാടിയത്. വാക്‌സിൻ കണ്ടുപിടിക്കാനും മറ്റും സംയുക്ത പരീക്ഷണങ്ങൾ വരെ നടത്തി. അതിനുവേണ്ട Raw മെറ്റീരിയൽസ് നൽകി. വാക്‌സിൻ കണ്ടുപിടിച്ച ഒരു രാജ്യവും തങ്ങളുടെ പൗരന്മാർക്ക് നല്കിക്കഴിഞ്ഞേ മറ്റുള്ള രാജ്യങ്ങൾക്ക് നൽകൂ എന്ന് പറഞ്ഞിട്ടില്ല, അങ്ങനെ പറയാനും കഴിയില്ല എന്നതാണ് വാസ്തവം. ഇന്ത്യയിൽ രണ്ടാം തരംഗം ആഞ്ഞടിച്ചപ്പോൾ പ്രതിരോധക്കോട്ടകൾക്ക് വിള്ളലുണ്ടായി എന്നത് സത്യമാണ്. 135 കോടിയാണ് ഇന്ത്യയുടെ ജനസംഖ്യ. ഇത്രയും പരന്മാർക്ക് വാക്സിനേഷൻ നൽകാനും, ഹോസ്പിറ്റൽ സൗകര്യം ഒരുക്കക എന്നതും പരിശ്രമകരമാണ്. വെറും 1484 സ്‌ക്വയർ കിലോമീറ്ററിൽ 2 കോടി ജനമാണ് ഡൽഹിയിൽ അധിവസിക്കുന്നത്, ജനസാന്ദ്രത 11320 ഉം. നൂറ്റാണ്ടിൽ ഒന്നോ രണ്ടോ മാത്രം ഉണ്ടാകാൻ സാധ്യതയുള്ള ഇത്രയും വലിയ മഹാമാരി മുന്നിൽ കണ്ട് ഒരു സർക്കാരിനും ഇത്രവലിയ സജ്ജീകരണങ്ങൾ ഒരുക്കാനും കഴിയില്ല. അങ്ങനെ ഒരു രാജ്യവും ഭാവിയിലും ചെയ്യില്ല. അത് വെറും പാഴ്‌ച്ചെലവ് ആണ്. അതുകൊണ്ടാണ് ട്രെയിനുകളും, ഹോട്ടലുകളും, മൈതാനങ്ങളും, ആരാധനാലയങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും എല്ലാം താൽക്കാലിക ആശുപത്രികളാക്കി മാറ്റുന്നതും.

കേരളത്തിൽ ജനിതകമാറ്റം വന്ന വൈറസുകൾ വ്യാപിക്കുന്നതിനും കാരണം മോദിയാണെന്നു പറഞ്ഞാലും അത്ഭുദമില്ല. കാരണം അതൊരു നെഗറ്റീവ് വർത്തയാണല്ലോ. നേട്ടങ്ങൾ മാത്രം ഇങ്ങോട്ട്, നെഗറ്റീവ് കാര്യങ്ങൾക്കെല്ലാം ഉത്തരവാദി കേന്ദ്ര സർക്കാർ എന്നതാണല്ലോ. വിമർശക ജീവികൾ രാവിലെ മുതൽ വിമർശിച്ചോണ്ടിരിക്കും. അംബാനി ഫ്രീ ആയി ധാരാളം ഡാറ്റ കൊടുക്കുന്നത് കൊണ്ട് അതിന് ബുദ്ധിമുട്ട് ഉണ്ടാകില്ലല്ലോ. വിമർശക ജീവികളെയും, കമ്മ്യൂണിസ്റ്റ്-ജിഹാദി മാധ്യമ വൈറസുകളെയും കൊണ്ട് നാടിന് നേട്ടമൊന്നുമില്ല, വെറുതെ ഇങ്ങനെ വിമര്ശിച്ചുകൊണ്ടേയിരിക്കും. എന്നാൽ ഇവരുടെ കയ്യിൽ ഏതെങ്കിലും കാര്യത്തിന് പരിഹാരം ഉണ്ടോ എന്ന് ചോദിച്ചാൽ പറയും നാട്ടിൽ പൂട്ടിക്കിടക്കുന്ന ഫാക്ടറികൾ എല്ലാം തുറന്ന് അവിടെ വാക്‌സിൻ ഉൽപ്പാദിപ്പിച്ചാൽ പോരെ എന്ന് ചോദിച്ച് കത്തിക്കയറും. അത് കേൾക്കുമ്പോൾ പിന്നെ സാമാന്യ ബോധമുള്ള ആരെങ്കിലും അവരുമായി തർക്കിക്കാൻ പോകുമോ? വാക്‌സിൻ പരീക്ഷണം നടന്നപ്പോൾ മനുഷ്യനെ മൃഗങ്ങളെ പോലെ മരുന്ന് പരീക്ഷണങ്ങൾക്ക് വിധേയരാകുന്നു എന്നൊക്കെ പോസ്റ്റിട്ട അന്തംകമ്മി ബുദ്ധിജീവിയൊക്കെ, ദിവസങ്ങൾക്കകം വാക്‌സിൻ കിട്ടാനില്ലേ, ജനം മരിച്ചു വീഴുന്നേ എന്നൊക്കെ പറഞ്ഞു പോസ്റ്റ് ഇടുന്നത് പലരും കണ്ടിട്ടുണ്ടാകും. അതാ ഞാൻ പറഞ്ഞത് ഇവർ ശരിക്കും നല്ല നേരംപോക്കുകളാണ്.. അവരെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്.

https://www.facebook.com/jithinjacob.jacob/posts/3828208317248945

shortlink

Related Articles

Post Your Comments

Related Articles


Back to top button