ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പിടിമുറുക്കുമ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി 15 ശതമാനം കടന്ന ജില്ലകള്‍ അടച്ചിടണമെന്ന് നിര്‍ദേശം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഉന്നതതല യോഗത്തില്‍ ആവശ്യമുന്നയിച്ചത്. 150 ജില്ലകളുടെ പട്ടിക കേന്ദ്രം തയ്യാറാക്കിയിട്ടുണ്ട്.
എന്നാൽ സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്ത ശേഷമായിരിക്കും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനം. ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നതില്‍ കേന്ദ്രത്തിലെ മറ്റ് വിഭാഗങ്ങള്‍ക്ക് ഭിന്നാഭിപ്രായമുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാനങ്ങലുമായുള്ള ചര്‍ച്ചയിലേക്ക് കേന്ദ്രസര്‍ക്കാര്‍ കടക്കുന്നത്. കേരളത്തില്‍ പത്തനംതിട്ട, കൊല്ലം ജില്ലകളൊഴികെ ബാക്കി എല്ലായിടത്തും ടെസ്റ്റ് പോസിറ്റിവിറ്റി 15 ശതമാനത്തില്‍ കൂടുതലാണ്. സംസ്ഥാനത്തെ ആകെ പോസിറ്റിവിറ്റി നിരക്ക് 23.24 ശതമാനമാണ്. ഇന്നലെ 30,000ത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
Post Your Comments