COVID 19KeralaNattuvarthaLatest NewsNews

കോവിഡ് : നൊമ്പരമായി ഡോ.മഹ, പിറക്കാൻ പോകുന്ന കുഞ്ഞിന്റെ മുഖം പോലും കാണാതെ ജീവൻ വെടിഞ്ഞു

കോവിഡിന് രക്തസാക്ഷിയായി മറ്റൊരു ആരോഗ്യ പ്രവർത്തക കൂടി.
പാലിശ്ശേരി പോലീസ് ക്വോട്ടേഴ്സിന് സമീപം താമസിക്കുന്ന ഡോ: മഹയാണ് വിടപറഞ്ഞത്.
മംഗലാപുരം ഇന്ത്യാനോ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. കാസർകോഡ് സ്വദേശി ഡോ: ഷവാഫറാണ് ഭർത്താവ്. പാലിശ്ശേരി സി.സി അബ്ദുൾ ബഷീറിന്റെയും നസ്റിയയുടെയും മകളാണ് ഈ 25കാരി.
അഞ്ചുമാസം ഗർഭിണിയായിരുന്നു. ഗർഭസ്ഥശിശുവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. രണ്ടുദിവസം മുൻപ് നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവായെങ്കിലും ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് ചികിത്സയിൽ തുടരുകയായിരുന്നു.

Also Read:അസമിലും മേഘാലയയിലും വൻ ഭൂചലനം

കോവിഡ് മരണങ്ങൾ വീണ്ടും റിപ്പോർട്ട്‌ ചെയ്യപ്പെട്ടുകൊണ്ടേയിരിക്കുകയാണ്. അതിൽ പലതും ആരോഗ്യരംഗത്തു നിന്നുള്ളത് തന്നെയാണ്. കഴിഞ്ഞ ദിവസം മരിച്ച അശ്വതിയുടെ വാർത്തകൾ വളരെ വേദനയോടെയാണ് മലയാളികൾ ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button