COVID 19Latest NewsNewsIndia

വിവാഹം കഴിഞ്ഞ് പോകാനിറങ്ങിയ മകളെ കെട്ടിപ്പിടിച്ച് കരഞ്ഞ പിതാവ് ഒടുവില്‍ ചെരുപ്പെടുത്ത് അടിച്ചോടിച്ചു- വീഡിയോ

വിവാഹത്തിനുശേഷം വധു വരന്റെ വീട്ടിലേക്ക് പോകുന്ന ചടങ്ങ് അവളുടെ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രയാസകരവും വൈകാരിക നിമിഷങ്ങള്‍ സമ്മാനിക്കുന്നതുമാണ്. മണവാട്ടി ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് പോകുമ്പോള്‍, ബന്ധുക്കളും സുഹൃത്തുക്കളും അവള്‍ക്ക് കണ്ണുനീരോടെ വിടനല്‍കുന്നു. അത്തരത്തിലുള്ള ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

READ MORE: ബിജെപിക്ക് ഒരു സീറ്റ് പോലും കേരളത്തിൽ ലഭിക്കില്ല, തുടര്‍ഭരണം ഉറപ്പിച്ച് എ വിജയരാഘവന്‍

എന്നാല്‍ ഈ വീഡിയോ നിങ്ങളെ സങ്കടപ്പെടുത്തുന്നതിനുപകരം ചിരിപ്പിക്കുകയാണ് ചെയ്യുക. വീഡിയോയില്‍, ഗ്രാമത്തിന്റെ അതിര്‍ത്തിയില്‍ അച്ഛനും അമ്മാവനും വധുവിന്റെ സഹോദരനും അവളോട് വിടപറയുന്നു. പോകുന്നതിനുമുമ്പ്, കരയുന്ന മണവാട്ടി പിതാവിനെ കെട്ടിപ്പിടിക്കുകയും പിന്നീട് ഭര്‍ത്താവിനൊപ്പം പോകുകയും ചെയ്യുന്നു. എന്നാല്‍ കുറച്ച് നടന്ന് മുന്നിലെത്തിയ വധു വീണ്ടും വന്ന് പിതാവിനെ കെട്ടിപ്പിടിച്ച് കരയുന്നു.

READ MORE: ‘ബുര്‍ഖ മതതീവ്രവാദത്തിന്റെ അടയാളം’; ശ്രീലങ്കയിൽ ഇനി ബുര്‍ഖ ധരിക്കാൻ പറ്റില്ല; അംഗീകാരം നല്‍കി മന്ത്രിസഭ

ഇങ്ങനെ രണ്ടു മൂന്ന് വട്ടം ആവര്‍ത്തിച്ചപ്പോള്‍ പിതാവിന് ദേഷ്യം വന്ന് അദ്ദേഹം ചെരുപ്പ് എടുത്ത് മകളെ അടിക്കുന്നതാണ് വീഡിയോയില്‍. ഇതോടെ മകള്‍ ഭര്‍ത്താവിന്റെ കൈയും പിടിച്ച് നടന്നു പോകുന്നതും വീഡിയോയില്‍ കാണാം. കോവിഡ് സാഹചര്യവുമായി ബന്ധപ്പെടുത്തി ഐപിഎസ് രൂപിന്‍ ശര്‍മ തമാശയുള്ള അടിക്കുറിപ്പോടെയാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ‘കൊറോണയുടെ യാത്രയയപ്പും അവസാനം ഇങ്ങനെയായിരിക്കും. അടിച്ചോടിക്കുക തന്നെ ചെയ്യുമെന്നാണ് അദ്ദേഹം തന്റെ അടിക്കുറിപ്പിലൂടെ ഉദ്ദേശിക്കുന്നത്. നിരവധി പേരാണ് ചിരിക്കുന്ന ഇമോജികള്‍ വീഡിയോയ്ക്ക് താഴെ പോസ്റ്റ് ചെയ്തത്.

READ MORE: ടി20 ലോകകപ്പ് മത്സരങ്ങൾ യുഎഇയിലേക്ക് മാറ്റാൻ സാധ്യത

കോവിഡ് ഗുരുതരമായ സാഹചര്യത്തില്‍ വിവാഹം, മരണാനന്തരചടങ്ങുകള്‍, മറ്റ് സാമൂഹ്യ ചടങ്ങുകള്‍, രാഷ്ട്രീയ ചടങ്ങുകള്‍ തുടങ്ങി വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയുന്നവരുടെ എണ്ണം നിജപ്പെടുത്തി ഓരോ സംസ്ഥാനവും പുതിയ ഉത്തരവിറക്കിയിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ സ്ഥിതി സങ്കീര്‍ണമാവാനാണ് സാധ്യത. അതിനാല്‍ തന്നെ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാനാണ് ഓരോ സംസ്ഥാനവും നല്‍കുന്ന മുന്നറിയിപ്പുകള്‍.

READ MORE: ‘4 ആശുപത്രികളിൽ പ്രവേശിപ്പിച്ചില്ല; പിതാവ് കൺമുന്നിൽ പിടഞ്ഞു മരിച്ചു; ഡൽഹിയിലെ മലയാളിയുടെ അനുഭവം

shortlink

Related Articles

Post Your Comments

Related Articles


Back to top button