KeralaLatest News

മഹാരാഷ്ട്രയെ തകർത്തെറിഞ്ഞ വൈറസ് വകഭേദം കോട്ടയത്തും ; കർശന നിയന്ത്രണങ്ങളുമായി സർക്കാർ

കോട്ടയത്ത് രോഗവ്യാപനം രൂക്ഷമാക്കിയത് വൈറസിന്റെ ഈ ഇന്ത്യന്‍ വകഭേദമാണ്.

കോട്ടയം : മഹാരാഷ്ട്രയില്‍ കോവിഡ് സങ്കീര്‍ണമാക്കിയ അതിതീവ്ര വൈറസ് സാന്നിധ്യം കോട്ടയത്തും റിപ്പോര്‍ട്ട്‌ ചെയ്തു. ഇതോടെ ജില്ലയില്‍ കര്‍ശന നിയന്ത്രണമാണുള്ളത്. കോട്ടയത്ത് രോഗവ്യാപനം രൂക്ഷമാക്കിയത് വൈറസിന്റെ ഈ ഇന്ത്യന്‍ വകഭേദമാണ്.

സംശയ നിവാരണത്തിനും മറ്റുമായി ജില്ലയില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. മഹാരാഷ്ട്രയിലെ അമരാവതിയിലും മുബൈയിലും ഗുജറാത്തിലും രോഗവ്യാപനം രൂക്ഷമാക്കിയത് ഇതേ വൈറസാണ്. കോട്ടയം നഗരസഭയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. 426 പേര്‍ക്കാണ് ഇവിടെ രോഗം റിപ്പോര്‍ട്ട്‌ ചെയ്തിട്ടുള്ളത്.

read also: ‘4 ആശുപത്രികളിൽ പ്രവേശിപ്പിച്ചില്ല; പിതാവ് കൺമുന്നിൽ പിടഞ്ഞു മരിച്ചു; ഡൽഹിയിലെ മലയാളിയുടെ അനുഭവം

ജില്ലയിലെ നാല് പഞ്ചായത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40ന് മുകളിലാണ്. സ്ഥിതി നിയന്ത്രിക്കാന്‍ ജാഗ്രതയും നിയന്ത്രണങ്ങളും കൂടുതല്‍ കര്‍ശനമാക്കാനാണ് തീരുമാനം. വാക്സീന്‍ കൂടുതല്‍ ലഭ്യമാകുന്ന മുറയ്ക്കു വാക്‌സിന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിച്ച്‌ ജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് കലക്ടര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button