കോവിഡ് മഹാമാരിയുടെ രണ്ടാം വരവിൽ ഇന്ത്യ വിറങ്ങലിച്ചുനിൽക്കുമ്പോൾ മാസ്ക് ധരിക്കണമെന്നും അകലം പാലിക്കണമെന്നും സുരക്ഷിതമായി വീടുകളിൽ ഇരിക്കണമെന്നും ആവശ്യപ്പെട്ട് ഓയിൽ മോർഗൻ. ഐപിഎൽ ടീമുകൾ കഴിയുന്ന ബയോ സെക്യൂർ ബബിളിനു പുറത്തുള്ള അതിഭീകരാന്തരീക്ഷത്തെക്കുറിച്ച് വ്യക്തമായി അറിയാം. ഒന്നിച്ചുനിന്ന് ഈ മഹാമാരിയെ നേരിടുകയാണ് വേണ്ടത്. വീടുകളിൽ പോലും കഠിനമായ ദിനങ്ങളാണ്. ഇന്ത്യയിൽ മാത്രമല്ല, ലോകത്ത് എല്ലായിടത്തും കാര്യങ്ങൾ സമാനമാണെന്നും മോർഗൻ പറഞ്ഞു.
‘ബയോ സെക്യൂർ ബബിളിനു പുറത്തുള്ള കാര്യങ്ങളെക്കുറിച്ച് ടീമുകളിൽ ചർച്ച ചെയ്യാറുണ്ട്. ബബിളിനുള്ളിൽ സുരക്ഷിതമായി ഇരുന്ന് പുറത്തെ ദയനീയസ്ഥിതി കണ്ടിരിക്കുക എന്നതും ഭീകരമാണ്. രോഗാവസ്ഥയിൽ കഴിയുന്ന ഏവരെയും സ്മരിക്കുന്നു’. മോർഗൻ പറഞ്ഞു. ഐപിഎല്ലിൽ പഞ്ചബ് കിങ്സിനെതിരായ മത്സരത്തിൽ അഞ്ച് വിക്കറ്റ് ജയത്തിനുശേഷമായിരുന്നു മോർഗന്റെ പ്രതികരണം.
Post Your Comments