ടോയ്‌ലറ്റില്‍ തയ്യാറാക്കിയ പാനീയമാണെന്ന് അറിഞ്ഞാല്‍ നിങ്ങളത് കുടിക്കുമോ? യുവതി തന്റെ സുഹൃത്തുക്കള്‍ക്കായി പാര്‍ട്ടി ഡ്രിങ്ക്‌സ് തയ്യാറാക്കിയത് ടോയ്‌ലറ്റിലെ യൂറോപ്യന്‍ ക്ലോസറ്റില്‍. ഐസ്‌ക്രീമും മധുരപലഹാരങ്ങളും കൂള്‍ ഡ്രിങ്ക്‌സും ക്ലോസ്റ്റില്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ഡ്രിങ്ക്‌സിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തുവന്നത്.
ആദ്യം തന്റെ ടീഷര്‍ട്ട് വെള്ളത്തിലേക്ക് വിരിച്ച് പിന്നീട് ഐസ് ക്യൂബ്‌സ്, ഐസ്‌ക്രീം, പാക്കറ്റ് മധുരപലഹാരങ്ങളും ക്ലോസ്റ്റിലേക്കിടുന്നു. പിന്നീട് സ്പ്രൈറ്റും ഫാന്റയും കുറച്ചു മധുരപലഹാരങ്ങളും കൂടി ഇട്ട് ഫ്‌ളഷ് ചെയ്തു. എല്ലാം കൂടി മിക്‌സ് ചെയ്ത് എടുത്തു വെച്ചിരിക്കുന്ന ഗ്ലാസുകളില്‍ നിറയ്ക്കുന്നു. തുടര്‍ന്ന് പുറത്തു നില്‍ക്കുകയായിരുന്നു സുഹൃത്തുക്കള്‍ക്ക് നല്‍കുകയായിരുന്നു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ 6.5 ദശലക്ഷത്തിലധികം പേരാണ് കണ്ടത്.
White people need to be STOP pic.twitter.com/vbb85Yk4W5
— Curlyixing ?? (@curlyixing) April 22, 2021
ഒരു ഉപയോക്താവ് പറഞ്ഞു, ചേര്‍ത്തിരിക്കുന്ന ചേരുവകളെല്ലാം നല്ലതാണ്. എന്നാല്‍ ഇതുണ്ടാക്കാന്‍ ടോയല്റ്റ് ഉപയോഗിച്ചത് മോശമായി പോയി. മറ്റൊരാള്‍ ‘എന്തിനായിരുന്നു ഇത്’, ‘ഇത് വളരെ മോശമായിപ്പോയെന്നാണ് മറ്റൊരാള്‍ കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ ഇത് പ്രാങ്കായിരിക്കുമെന്നാണ് ട്വിറ്ററിലെ നിരവധി പേരുടെയും അഭിപ്രായം. യുവതി ഫേസ്ബുക്കില്‍ പോസ്റ്റുചെയ്ത വീഡിയോയില്‍ സുഹൃത്തുക്കളേയും കാണിക്കുന്നുണ്ട്.
https://www.facebook.com/WatchTheAnnaShow/posts/1452891968375527
വളരെ കളര്‍ഫുളായ പാനീയം കൈയില്‍ വാങ്ങി ‘ചിയേഴ്‌സ്’ എന്ന് ആവേശത്തോടെ പറയുന്ന സുഹൃത്തുക്കളെ കാണാം. ഒരു സുഹൃത്ത് ചോദിക്കുന്നു, ‘നിങ്ങള്‍ ഇത് എങ്ങനെ ഉണ്ടാക്കിയെന്ന്. ഇതോടെ താന്‍ ടോയ്‌ലറ്റ് ക്ലോസറ്റിലാണ് ഉണ്ടാക്കിയതെന്ന് യുവതി പറയുന്നു. സുഹൃത്തുക്കള്‍ ഞെട്ടലോടെ പരസ്പരം ഉറ്റുനോക്കുന്നു, ഒരു സുഹൃത്ത് സ്ഥിരീകരിക്കാന്‍ വാഷ്റൂമില്‍ പോലും പോകുന്നു.
Read More: രണ്ടാഴ്ചയായി മണവും രുചിയും വന്നിട്ടില്ല ; കോവിഡ് ബാധിച്ച യുവതിയുടെ അനുഭവക്കുറിപ്പ് വൈറലാകുന്നു
ക്ലോസ്റ്റില്‍ ബാക്കിയിരിക്കുന്ന പാനീയം കണ്ട് അറപ്പുളവായ സുഹൃത്ത് തന്റെ കൈയിലിക്കുന്ന ഗ്ലാസിലേതും കൂടി അതിലേക്ക് ഒഴിക്കുന്നു. ബാക്കി സുഹൃത്തുക്കളുടേയും മുഖത്ത് അറപ്പുളവാകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ സ്ത്രീ അവരോട് പറയുന്നുണ്ട്. ‘ഇത് തയ്യാറാക്കുന്നതിന് മുമ്പ് താന്‍ ടോയ്‌ലറ്റ് വൃത്തിയാക്കിയിരുന്നുവെന്ന്’. ഫെയ്സ്ബുക്ക് പ്രാങ്ക് നെറ്റ്വര്‍ക്കിന്റെ ഭാഗമായ ടെയ്ലര്‍ വാട്സണ്‍ എന്ന സംഗീതജ്ഞനാണ് ഈ വീഡിയോ തയ്യാറാക്കിയത്. ആയിരത്തിലധികം പേരാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
Post Your Comments