NattuvarthaLatest NewsKeralaNews

കോവിഡ് വാക്‌സിനേഷൻ ക്ഷാമം: കേന്ദ്രത്തിനെതിരെ സംസ്ഥാനത്തിന്റെ കുത്തിത്തിരിപ്പിന്റെ പുതിയ മാർഗ്ഗമെന്ന് വിലയിരുത്തൽ

സംസ്ഥാനത്ത് വാക്‌സിനേഷനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിൽ അട്ടിമറി നടക്കുന്നതായി സൂചന. കോവിന്‍ വെബ്‌സൈറ്റുകളുടെ നിയന്ത്രണമുള്ള ജില്ലാ പ്രോഗ്രാം മാനേജര്‍മാരും, ഡി.റ്റി.പി ഓപ്പറേറ്റര്‍മാരുമാണ് ഈ അട്ടിമറിക്ക് പിന്നില്‍. സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെയാണ് അട്ടിമറിയെന്നാണ് ആരോപണം. ആളുകൾക്കായി സെഷന്‍ ക്രിയേറ്റ് ചെയ്യുന്ന സമയം ഇവര്‍ വേണ്ടപ്പെട്ടവർക്ക് ചോര്‍ത്തി നല്‍കിയും, അപ്പോയിന്റ്‌മെന്റ് കിട്ടി എത്തുന്നവര്‍ക്ക് മറ്റൊരു ദിവസത്തേക്ക് ടോക്കണ്‍ നല്‍കിയുമൊക്കെ വാക്‌സിന്‍ വിതരണം അട്ടിമറിക്കുകയാണ്. ഇതിനെതിരെ പ്രതികരിച്ചാൽ കേന്ദ്രം വാക്‌സിന്‍ നല്‍കുന്നില്ലെന്ന മറുപടി നൽകി കയ്യൊഴിയുകയാണ്. മിക്കയിടങ്ങളിലും വലിയ ക്യൂവും ദൃശ്യവുമാണ്.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 902 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍ നടത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ കയ്യില്‍ ഇന്ന് 477,770 ഡോസ് വാക്‌സിനാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ 3 ദിവസങ്ങളില്‍ സംസ്ഥാനത്ത് വാക്‌സിന്‍ ലഭിച്ചവരുടെ എണ്ണം ഇതിൽ നിന്നും വളരെ കുറവാണ്. അതേസമയം, സംസ്ഥാനത്ത് അതിരൂക്ഷമായ വാക്സിൻ ക്ഷാമം നിലനിൽക്കുന്നതായാണ് സർക്കാർ പ്രചരിപ്പിക്കുന്നത്. ദിവസേന കൈവശം ബാക്കിയുള്ള വാക്‌സിൻ ഡോസുകളുടെ എണ്ണം പുറത്തുവിടുന്ന സർക്കാർ ദിനംപ്രതി കേന്ദ്രവിഹിതമായി ലഭിക്കുന്ന വാക്സിൻ ഡോസുകളെക്കുറിച്ച് ജനങ്ങൾക്ക് മുൻപിൽ കൃത്യമായ വിശദീകരണം നൽകുന്നില്ല.

നയതന്ത്ര ഉദ്യോഗസ്ഥരുടെ മോഷണം; ലോകത്തിന് മുന്നില്‍ നാണംകെട്ട് പാകിസ്ഥാന്‍

കേരളത്തിൽ 68 ലക്ഷത്തിലധികം വാക്‌സിൻ ഡോസുകളാണ് ഇതുവരെ കുത്തിവെച്ചത്. കേന്ദ്ര വിഹിതമായിലഭിച്ചത് 70 ലക്ഷത്തിലധികം ഡോസുകളാണ്. ഫലത്തിൽ കേന്ദ്രം നൽകിയ സൗജന്യ വാക്‌സിനുകൾ മാത്രമേ കേരളത്തിൽ ഇതുവരെ ഉപയോഗിച്ചിട്ടുള്ളു. കൃത്യമായ ആസൂത്രണവും ക്രിയാത്മകമായ പ്രവർത്തനവുമില്ലാതെ പലയിടത്തും വാക്‌സിനേഷൻ തകിടം മറിഞ്ഞിരിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ കഴിവുകേട് മറച്ചുവെക്കാൻ വാക്‌സിൻ ക്ഷാമം എന്ന കളവ് പറഞ്ഞു ജനങ്ങളിൽ ഭീതി പരത്തുകയാണ് സർക്കാരും ആരോഗ്യ വകുപ്പും ചെയ്യുന്നത്.

അതിനാല്‍ തന്നെ വാക്‌സിന്‍ ക്ഷാമം എന്ന വാദം കളവാണെന്നും, കേന്ദ്ര സർക്കാരിനെതിരെ ജനവികാരം ഉയർത്താനുള്ള ശ്രമമാണെന്നും പറയുന്നു. വാക്സിന് വേണ്ടി പൊതുജനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ചെയ്യാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന ആവശ്യം ശക്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button