പെരുമ്ബാവൂര്‍: പെരുമ്ബാവൂര്‍ മേഖലയില്‍ ആശങ്കാവഹമായി കൊവിഡ് പടര്‍ന്ന് പിടിക്കുന്നുണ്ടെങ്കിലും അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് രോഗം കാര്യമായി ബാധിക്കാത്തത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആശ്വാസമാകുന്നു. ആദ്യഘട്ടത്തില്‍ കൊവിഡ് പടരുമ്ബോഴും അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് യാതൊരു കൂസലുമില്ലായിരുന്നു. മാസ്‌ക്കുകള്‍ ഉപയോഗിക്കുക, കൈകള്‍ സോപ്പിട്ട് കഴുകുക, കൂട്ടം കൂടിയിരിക്കുക തുടങ്ങിയ മുന്നറിയിപ്പുകള്‍ക്ക് വില കല്‍പ്പിക്കാതെയായിരുന്നു പെരുമാറ്റം. തുടര്‍ന്ന് ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും ആശങ്കയിലായിരുന്നു. കൂട്ടംകൂടി ജീവിക്കുന്ന രീതിയിലായതിനാല്‍ ഇവര്‍ക്കിടയില്‍ വലിയ തോതില്‍ കൊവിഡ് പടരുമെന്നായിരുന്നു ധാരണ.
കഴിഞ്ഞ തവണത്തേക്കാള്‍ ഇക്കുറി അന്യസംസ്ഥാന തൊഴിലാളികളില്‍ ഭൂരിഭാഗവും അവരവരുടെ ഗ്രാമങ്ങളിലേക്ക് തിരിച്ചു പോയിക്കൊണ്ടിരിക്കുകയാണ്.
കൂടാതെ ഭായി കോളനി പോലെ വലിയ രീതിയിലുളള കോളനികള്‍ കഴിഞ്ഞ വട്ടം ജില്ലാഭരണകൂടം ഒഴിപ്പിച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്. നിലവില്‍ പ്ലൈവുഡ് കമ്ബനി പോലെയുളള വ്യവസായശാലകളില്‍ ഉടമകള്‍ തന്നെ താമസസ്ഥലവും മറ്റും നല്‍കിയിരിക്കുന്നവരാണ് പെരുമ്ബാവൂര്‍ മേഖലയില്‍ തങ്ങുന്നത്. അതിനാല്‍ മുന്‍കരുതലുകളും സര്‍ക്കാര്‍ നിയന്ത്രണങ്ങളും പാലിക്കപ്പെടുന്നതും ഇവരുടെ മേഖലയിലേക്ക് കൊവിഡ് പകരാതിരിക്കാന്‍ കാരണമായി. ചില സന്നദ്ധസംഘടനകള്‍ അതിഥി തൊഴിലാളികള്‍ക്ക് ബോധവത്കരണവും കൊവിഡ് പ്രാഥമിക പരിശോധനയും നടത്തുന്നുണ്ട്.
ആശുപത്രികളിലും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും പൊതുവെ അന്യസംസ്ഥാന തൊഴിലാളികള്‍ വളരെ കുറവ് പേര്‍ മാത്രമാണ് എത്തുന്നത്. പെരുമ്ബാവൂര്‍ മേഖലയില്‍ പതിനായിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് ഉളളത്. അതുകൊണ്ട് തന്നെ തദ്ദേശീയര്‍ക്ക് നല്‍കുന്നത് പോലെയുളള ബോധവത്കരണവും സുരക്ഷാമുന്നൊരുക്കങ്ങളും ആവശ്യത്തിന് രോഗപരിശോധനയും ഇവര്‍ക്ക് ഏര്‍പ്പെടുത്തിയാല്‍ കൂടുതല്‍ പടരാതെ കൊവിഡിനെ പിടിച്ചു നിര്‍ത്താനാകുമെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ കണക്കുകൂട്ടല്‍. സര്‍ക്കാര്‍ ഇവര്‍ക്കുളള പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും മിക്കയിടങ്ങളിലും ഇവരെ അവഗണിക്കുന്നതായാണ് കാണുന്നത്. അതിനാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്.
Post Your Comments