KeralaNattuvarthaLatest NewsNewsCrime

പലയിടത്തായി അഞ്ച് ഭാര്യമാര്‍, ബാധ ഒഴിപ്പിക്കാൻ തകിട്; ‘മന്ത്രവാദി’യെ കുറിച്ച്‌ കൂടുതൽ വിവരങ്ങൾ പുറത്ത്

കൊല്ലം ജില്ലയിലെ വിവിധ ഭാഗങ്ങളിലാണ് ബലഭദ്രന്‍ തട്ടിപ്പ് നടത്തിയിരുന്നത്.

ഇരവിപുരം: പ്രേത ബാധ ഒഴിപ്പിച്ചു കൊടുക്കാമെന്നു പറഞ്ഞു ലക്ഷങ്ങൾ തട്ടിയ മന്ത്രവാദി അറസ്റ്റിൽ. പിതാവിന് പ്രേതബാധയുണ്ടെന്നും ഇത് ഒഴിപ്പിച്ചു നല്‍കാമെന്നും പറഞ്ഞു ഒരു ലക്ഷം രൂപ കൈക്കലാക്കുകയും, പണം തിരികെ ചോദിച്ചതിന് ദമ്ബതികളെയും മാതാവിനെയും കുത്തിപ്പരിക്കേല്‍പിക്കുകയും ചെയ്ത കേസിൽ ഒളിവിലായിരുന്ന മന്ത്രവാദി ബലഭദ്രനാണു പോലീസിൽ പിടിയിലായത്. മാര്‍ച്ച്‌ 29 ന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒളിവില്‍ കഴിയവേയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

പ്രേതബാധയുണ്ടെന്നും ഇത് ഒഴിപ്പിച്ചു നല്‍കാമെന്നും പറഞ്ഞു പലപ്പോഴായി മന്ത്രവാദി പാരിപ്പള്ളി കുളമട സ്വദേശികളായ ദമ്ബതികളുടെ കൈയിൽ നിന്നും ഒരു ലക്ഷം രൂപ കൈക്കലാക്കുകയും,ബാധ ഒഴിപ്പിക്കലിന്റെ ഭാഗമായി വീട്ടില്‍ കുഴിച്ചിടുന്നതിനായി തകിടും കൂടും നല്‍കുകയും ചെയ്തു. എന്നിട്ടും ഫലം കാണാതെവന്നതോടെയാണ് പാരിപ്പള്ളി കുളമട സ്വദേശികളായ ദമ്ബതികള്‍ താന്നിയിലെ മന്ത്രവാദിയുടെ വീട്ടിലെത്തി പണം ആവശ്യപ്പെട്ടത്. പല അവധികള്‍ പറഞ്ഞ ഇയാൾ 29 ന് പണം നല്‍കാമെന്ന് പറഞ്ഞു ഇവരെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി ആക്രമിക്കുകയായിരുന്നു. മന്ത്രവാദിയുടെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായ മാതാവ് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.

read also:കോവിഡ് രോഗികൾക്ക് പ്രതിരോധ മരുന്നുകളും ഓക്സിജൻ സിലിണ്ടറുകളും എത്തിച്ച് ഗൗതം ഗംഭീർ ഫൗണ്ടേഷൻ

അതേസമയം, ഞെട്ടിക്കുന്ന വിവരങ്ങളാണ് ബാലഭദ്രനെക്കുറിച്ചു പോലീസ് നടത്തിയ അന്വേഷണത്തില്‍ പുറത്ത് വരുന്നത്. ഇയാള്‍ മന്ത്രവാദിയെന്ന് വിശ്വസിപ്പിച്ച്‌ നിരവധി സ്ത്രീകളെ കബളിപ്പിച്ച്‌ പണം കവര്‍ന്നതയാണെന്ന് റിപ്പോര്‍ട്ട്. കൃഷിപ്പണിക്കായി എത്തി, തുടര്‍ന്ന് വീട്ടിലെ സ്ത്രീകളുമായി ചങ്ങാത്തം സ്ഥാപിക്കുകയും, സാമ്ബത്തിക കുടുംബ പ്രശ്നങ്ങള്‍ തീര്‍ക്കാമെന്ന് വാഗ്ദാനം ചെയ്തു തകിട് ജപിച്ചു നല്‍കുകയുമാണ് ഇയാളുടെ രീതിയെന്നും തെക്കന്‍ കേരളത്തില്‍ വിവിധ സ്ഥലങ്ങളിലായി അഞ്ച് ഭാര്യമാരുണ്ടെന്നും പൊലീസ് പറയുന്നു.

കൊല്ലം ജില്ലയിലെ വിവിധ ഭാഗങ്ങളിലാണ് ബലഭദ്രന്‍ തട്ടിപ്പ് നടത്തിയിരുന്നത്. കുടുംബത്തില്‍ ചില ദോഷങ്ങള്‍ കാണുന്നുണ്ടെന്നും തനിക്ക് മന്ത്രവാദം അറിയാമെന്നും പറഞ്ഞു ഇയാള്‍ വീട്ടമ്മമാരെ വിശ്വസിപ്പിക്കും. തുടര്‍ന്ന് ചില പൂജകള്‍ ചെയ്യാമെന്നും തകിട് ജപിച്ച്‌ കുഴിച്ചിടണമെന്നും പറയും. ഇതിനായി കാശ് വാങ്ങുകയും തുടര്‍ന്ന് പൂജകള്‍ നടത്തി തകിട് കൈമാറുകയും ചെയ്യും. അതിനിടെ നല്ല രീതിയില്‍ പണം കൈക്കലാക്കുകയും ചെയ്യുന്നതാണ് ബലഭദ്രന്‍റെ രീതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button