കൊച്ചി: എ എൻ ഷംസീർ എംഎൽഎയുടെ ഭാര്യയ്ക്ക് നിയമനം നൽകാനുള്ള നീക്കത്തിന് അപ്രതീക്ഷിത തിരിച്ചടി. കണ്ണൂർ സർവകലാശാലയിലെ എച്ച്ആർഡി സെന്ററിലെ അസി. പ്രൊഫസർ തസ്തികയിലേക്ക് ഷംസീർ എംഎൽഎയുടെ ഭാര്യയ്ക്ക് നിയമനം നൽകാനുള്ള നീക്കം കോടതി തടഞ്ഞു.
Read Also: കോവിഡിനെതിരായ പോരാട്ടത്തിൽ ഹനുമാന്‍റെ അനുഗ്രഹം വേണം; ഹനുമാൻ ജയന്തി ആശംസിച്ച് പ്രധാനമന്ത്രി
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട കാലാവധി കഴിഞ്ഞശേഷം മാത്രം സർവകലാശാല നിയമന നടപടികളിലേക്ക് കടന്നാൽ മതിയെന്നാണ് കോടതി നിർദേശം നൽകിയത്. മേയ് ഏഴ് വരെ ഈ തസ്തികയിലേക്ക് സ്ഥിരനിയമനം പാടില്ലെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ഷംസീറിന്റെ ഭാര്യ ഡോ. സഹല ഉൾപ്പെടെ 30 പേരെയാണ് ഈ തസ്തികയിലെ നിയമനത്തിന് പരിഗണിക്കുന്നത്. നിയമനത്തിനായി അഭിമുഖം ഉൾപ്പെടെയുള്ള നടപടികൾ തിരക്കിട്ട് നടത്തിയതിനെതിരെ നേരത്തെ ആരോപണങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നു. അസി. പ്രൊഫസർ തസ്തികയിലേക്ക് തിരക്കിട്ട് നിയമനം നടത്തുന്നതിനെതിരെ നേരത്തെ സർവകലാശാലയ്ക്കും ഗവർണർക്കും ഉദ്യോഗാർഥികൾ പരാതി നൽകുകയും ചെയ്തിരുന്നു.
Read Also: വൈറൽക്കാലമല്ലേ; പ്രതിരോധ ശേഷി വർധിപ്പിക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
Post Your Comments