CinemaLatest NewsNewsEntertainmentKollywood

‘ചെന്നൈയില്‍ തിരിച്ചെത്തി വിജയ് ആദ്യം പോയത് ഇവിടേക്ക്’

ഷൂട്ടിങുമായി ബന്ധപ്പെട്ട് ജോര്‍ജ്ജിയയിലായിരുന്നതിനാല്‍ വിവേകിനെ അവസാനമായി കാണാൻ വിജയ്ക്ക് കഴിഞ്ഞിരുന്നില്ല.

അന്തരിച്ച നടൻ വിവേകിന്റെ വീട് സന്ദർശിച്ച് വിജയ്. ഷൂട്ടിങുമായി ബന്ധപ്പെട്ട് ജോര്‍ജ്ജിയയിലായിരുന്നതിനാല്‍ വിവേകിനെ അവസാനമായി കാണാൻ വിജയ്ക്ക് കഴിഞ്ഞിരുന്നില്ല. സഹപ്രവര്‍ത്തകര്‍ എന്നതിനപ്പുറം ഇരുവരും നല്ല സുഹൃത്തുക്കള്‍ കൂടെയാണ്.

ഇന്ന് രാവിലെയാണ് വിജയ് ചെന്നൈയില്‍ തിരിച്ചെത്തിയത്. വീട്ടിലെത്തി നടന്‍ ആദ്യം പോയത് വിവേകിന്റെ വീട്ടിലേക്കാണ്. അദ്ദേഹത്തിന്‍റെ കടുംബത്തെ കണ്ട് ദുഖം അറിയിച്ചു എന്ന വാര്‍ത്ത നടന്‍റെ പിആര്‍ സ്ഥിരീകരിച്ചു.

പതിമൂന്നോളം സിനിമകളില്‍ വിവേകും വിജയ് യും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ബിഗില്‍ എന്ന സിനിമയിലാണ് ഇരുവരും ഏറ്റവും ഒടുവില്‍ ഒന്നിച്ച് അഭിനയിച്ചത്. രജനികാന്തിന്‍റെ അണ്ണാത്തെ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിയ്‌ക്കെയാണ് വിവേക് മരണപ്പെട്ടത്. ഷൂട്ടിങ് സെറ്റില്‍ കുഴഞ്ഞ് വീണ വിവേകിനെ ആശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button