ന്യൂഡൽഹി : ഹത്രാസിൽ കലാപശ്രമത്തിനായി കേരളത്തില്‍ നിന്നും വ്യാജ മാധ്യമ തിരിച്ചറിയല്‍ കാര്‍ഡുമായി ഉത്തര്‍പ്രദേശില്‍ ചെന്ന് പിടിയിലായി പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന പോപ്പുലർ ഫ്രണ്ട് ബന്ധമുണ്ടെന്ന് ആരോപിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പന് വേണ്ടി എംപിമാർ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതി.
ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്നും മാനുഷിക പരിഗണന വെച്ച് അദ്ദേഹത്തെ തുടര്‍ ചികിത്സയ്ക്കായി ഡല്‍ഹി എയിംസിലേയ്ക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പതിനൊന്ന് എം.പിമാര്‍ സംയുക്തമായി കത്ത് നല്‍കി. ജസ്റ്റിസ് എന്‍.വി. രമണയ്ക്കാണ് എംപിമാര്‍ കത്തുനല്‍കിയത്. ഉത്തര്‍പ്രദേശിലെ മഥുര മെഡിക്കല്‍ കോളേജില്‍ കൊവിഡ് പൊസീറ്റിവായ ചികിത്സയില്‍ കഴിയുകയാണ് സിദ്ധീഖ് കാപ്പന്‍.
അദ്ദേഹത്തിന്റെ താടിയെല്ലിന് പൊട്ടലേറ്റിട്ടുണ്ട്. ഈ അവസ്ഥയിലും കാപ്പനെ ആശുപത്രി കിടക്കയില്‍ ചങ്ങലക്കിട്ടിരിക്കുകയാണെന്നും എം.പിമാര്‍ കത്തില്‍ പറയുന്നു. എം.പിമാരായ കെ. സുധാകരന്‍,കെ മുരളീധരന്‍, ഇ.ടി മുഹമ്മദ് ബഷീര്‍, വി.കെ ശ്രീകണ്ഠന്‍, രമ്യ ഹരിദാസ് , ബെന്നി ബഹനാന്‍, ടി എന്‍ പ്രതാപന്‍, ഡീന്‍ കുര്യാക്കോസ്, ആന്റോ ആന്റണി,എന്‍.കെ പ്രേമചന്ദ്രന്‍,പി വി അബ്ദുല്‍ വഹാബ് തുടങ്ങിയവരാണ് ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരിക്കുന്നത്.
എന്നാൽ വയനാട് എംപി രാഹുൽ ഗാന്ധി ഈ സംഭവത്തിൽ ഇടപെട്ടിട്ടില്ലെന്നത് ശ്രദ്ധേയമാണ്. സിദ്ദീഖ് കാപ്പന് വേണ്ടി കഴിഞ്ഞ ആറു മാസത്തിനിടെ ഏഴു തവണ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയലില്‍ സ്വീകരിച്ചിരുന്നെങ്കിലും ഒരിക്കല്‍പോലും അപേക്ഷ തീര്‍പ്പാക്കിയിട്ടില്ല.
Post Your Comments