COVID 19Latest NewsNewsIndia

കോവിഡ് വാക്സിൻ; വില കുറയ്ക്കണമെന്ന് നിർമ്മാണ കമ്പനികളോട് കേന്ദ്ര സർക്കാർ

കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വാക്‌സിന്‍ വിലനിര്‍ണ്ണയം സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്തിരുന്നു.

ഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്‌സിന്റെ വില കുറയ്ക്കണമെന്ന് നിർമ്മാണ കമ്പനികളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയോടും, ഭാരത് ഭാരത് ബയോടെക്കിനോടും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 18 വയസിനും 45 വയസിനും ഇടയിൽ പ്രായമുള്ള വരുടെ വാക്സിനേഷനാണ് മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മൂന്നാം ഘട്ടം മെയ് ഒന്നിന് ആരംഭിക്കാനിരിക്കെ വാക്‌സിന്റെ വിലയെച്ചൊല്ലി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വില കുറയ്ക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടത്. നിലവിൽ, ഐ.സി.എം.ആര്‍ സഹകരണത്തോടെ ഭാരത് ബയോടെക്ക് നിർമ്മിക്കുന്ന കോവാക്സിനും, പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കോവിഷീല്‍ഡു മാണ് രാജ്യത്ത് നിര്‍മിക്കുന്ന വാക്സിനുകൾ.

സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ 75% കിടക്കകൾ കോവിഡ് ചികിത്സയ്ക്ക്; ഉത്തരവ് പുറപ്പെടുവിച്ച് ജില്ലാ കളക്ടർ

സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോവിഷീല്‍ഡ് വാക്സിന്‍ ഡോസിന് 400 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപ നിരക്കിലും നല്‍കുമെന്നാണ് കഴിഞ്ഞ ദിവസം സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചിരുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഡോസിന് 600 രൂപയും സ്വകാര്യ ആശുപത്രികള്‍ക്ക് ഡോസിന് 1200 രൂപയുമായിരുന്നുവാക്സിന് ഭാരത് ബയോടെക് നിര്ണയിച്ചിരുന്ന വില.

അതേസമയം, കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വാക്‌സിന്‍ വിലനിര്‍ണ്ണയം സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്തിരുന്നു. ഇതേത്തുടർന്നാണ് വാക്‌സിന്റെ വില കുറയ്ക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടതായുളള റിപ്പോര്‍ട്ടുകള്‍ വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button