Latest NewsKeralaNews

സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ 75% കിടക്കകൾ കോവിഡ് ചികിത്സയ്ക്ക്; ഉത്തരവ് പുറപ്പെടുവിച്ച് ജില്ലാ കളക്ടർ

തിരുവനന്തപുരം: കോവിഡ് ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രികളിലെ 75 ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്കായി മാറ്റിവച്ചു. ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസയാണ് ഇക്കാര്യം അറിയിച്ചത്. ഇതിൽ 50 ശതമാനം കിടക്കകൾ ഉടനെയും ശേഷിക്കുന്നവ ക്രമേണയും കോവിഡ് ചികിത്സയ്ക്കായി സജ്ജമാക്കണമെന്ന് കളക്ടർ ഉത്തരവിട്ടു.

Read Also: പഞ്ചാബിൽ കർശന നിയന്ത്രണങ്ങൾ; വാരാന്ത്യ ലോക്ക് ഡൗണും നൈറ്റ് കർഫ്യുവും പ്രഖ്യാപിച്ചു

കോവിഡ് ചികിത്സയ്ക്കു മാറ്റിവയ്ക്കുന്നവയിൽ 30 ശതമാനം കിടക്കകൾ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ റഫർ ചെയ്യുന്നവർക്കായി മാറ്റിവയ്ക്കും. കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടവുമായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ആശുപത്രികൾ പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.

Read Also: ‘കെഎസ്ആർടിസി യാത്ര സൗജന്യമാക്കണം’ അല്ലെങ്കിൽ പിണറായി കൊള്ളയടിക്കുകയാണെന്ന് ആരെങ്കിലും പറഞ്ഞാലോ; ശ്രീജിത്ത് പണിക്കർ

ജിമ്മി ജോർജ് സ്റ്റേഡിയത്തിലെ സെന്ററിൽ കോവിഡ് വാക്സിനേഷൻ പുരോഗതി വിലയിരുത്തുന്നതിനും സുഗമമായ നടപടിക്രമങ്ങൾ ഉറപ്പാക്കുന്നതിനുമായി നോഡൽ ഓഫിസറെ നിയോഗിച്ചായും ജില്ലാ കളക്ടർ അറിയിച്ചു. സ്പെഷ്യൽ തഹസിൽദാർ എൻ. ബാലസുബ്രഹ്മണ്യമാണ് നോഡൽ ഓഫിസർ. ജില്ലാ വികസന കമ്മിഷണർ വിനയ് ഗോയലിനാണ് മേൽനോട്ട ചുമതലയെന്നും കളക്ടർ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button