പാലക്കാട് : മുസ്ലീം ലീഗ് എംഎല്‍എ കെഎം ഷാജിയെ പരിഹസിച്ച് സിപിഐഎം നേതാവ് എംബി രാജേഷ്. കെഎം ഷാജിയുടെ വീട്ടിലെ വിജിലന്‍സ് റെയിഡില്‍ പണം കണ്ടെത്തിയ സംഭവത്തിലാണ് എംബി രാജേഷ് ഫേയ്‌സ്‌ബുക്ക് പോസ്റ്റുമായി രംഗത്ത് എത്തിയത്. ലീഗ് എം.എല്‍.എയുടെ വീട്ടിലെ കക്കൂസ് ക്ലോസറ്റില്‍ ഒളിപ്പിച്ച 50 ലക്ഷത്തോളം രൂപ ….’ എന്നത് തെറ്റാണെന്നും കക്കൂസ് ക്ലോസറ്റിലല്ല ‘കട്ടിലിനടിയില്‍ നിന്നാണ് പണം പിടിച്ചത് ‘ എന്നും ലീഗ് സുഹൃത്തുക്കള്‍ തന്നെ തിരുത്തുന്നുവെന്നും തെറ്റ് സമ്മതിക്കാന്‍ ഒരു ദുരഭിമാനവുമില്ലെന്നുമാണ് എംബി ഫേസ്ബുക്കില്‍ കുറിച്ചത്. ശരിയായ സ്ഥലം ചൂണ്ടികാട്ടി തന്ന എല്ലാ ലീഗ് സുഹൃത്തുക്കള്‍ക്കും നന്ദിയെന്നും എംബി രാജേഷ് പറഞ്ഞു.
ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
തിരുത്ത്
ഞാന്‍ നേരത്തേയിട്ട പോസ്റ്റില്‍ വസ്തുതാപരമായ ഒരു തെറ്റ് സംഭവിച്ചതായി നിരവധി ലീഗ് സുഹൃത്തുക്കള്‍ കൂട്ടത്തോടെ കമന്റ് ബോക്‌സില്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി.’ലീഗ് എം.എല്‍.ഏയുടെ വീട്ടിലെ കക്കൂസ് ക്ലോസറ്റില്‍ ഒളിപ്പിച്ച 50 ലക്ഷത്തോളം രൂപ ….’ എന്നത് തെറ്റാണെന്നും കക്കൂസ് ക്ലോസറ്റിലല്ല ‘കട്ടിലിനടിയില്‍ നിന്നാണ് പണം പിടിച്ചത് ‘ എന്നും ലീഗ് സുഹൃത്തുക്കള്‍ തിരുത്തുന്നു. തെറ്റ് സമ്മതിക്കാന്‍ എനിക്ക് ഒരു ദുരഭിമാനവുമില്ല എന്നറിയിക്കട്ടെ. ഞാന്‍ എഴുതിയ കക്കൂസ് ക്ലോസറ്റ് എന്നത് ലീഗുകാര്‍ വ്യക്തമാക്കിയ പോലെ ‘കട്ടിലിനടിയില്‍’ എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ. തെറ്റുപറ്റിയതില്‍ ഞാന്‍ ഖേദിക്കുന്നു. ശരിയായ സ്ഥലം ചൂണ്ടിക്കാണിച്ചു തന്ന എല്ലാ ലീഗ് സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.
Read Also: ജനങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് ബി.ജെ.പി അധികാരത്തിലുള്ള സംസ്ഥാന സര്‍ക്കാരുകള്‍
തന്റെ വീട്ടില്‍ നിന്നും പണം കണ്ടെടുത്തത് കട്ടിലിനടിയില്‍ നിന്നാണെന്നും ക്ലോസറ്റിനും ഫ്രിഡ്ജിനും താഴെയാണ് പണമുണ്ടായിരുന്നത് എന്നാണ് ചിലരൊക്കെ പ്രചരിപ്പിച്ചുവെന്നും നേരത്തെ കെഎം ഷാജി തന്നെ പറഞ്ഞിരുന്നു. പിടിച്ചെടുത്തത് തെരഞ്ഞെടുപ്പിന് പിരിച്ചെടുത്ത പണമാണെന്നും അദ്ദേഹം വിശദീകരണം നല്‍കി.
Post Your Comments