ഭോപ്പാല്‍ : മെയ് 1 മുതല്‍ സംസ്ഥാനത്തെ എല്ലാ പൗരന്മാര്‍ക്കും സൗജന്യമായി കൊറോണ വാക്സിന്‍ നല്‍കാന്‍ തീരുമാനിച്ച് മദ്ധ്യപ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാന്റെ അദ്ധ്യക്ഷതയില്‍ നടന്ന ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനം. നേരത്തെ ഉത്തര്‍പ്രദേശ് സര്‍ക്കാരും അസം സര്‍ക്കാരും ജനങ്ങള്‍ക്ക് സൗജന്യമായി കൊറോണ വാക്സിന്‍ നല്‍കുമെന്ന് അറിയിച്ചിരുന്നു. മെയ് 1 മുതല്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കൊറോണ വാക്സിന്‍ നല്‍കുമെന്നാണ് അറിയിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് മദ്ധ്യപ്രദേശും നിര്‍ണായക തീരുമാനം സ്വീകരിച്ചത്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലും സംസ്ഥാനത്ത് സൗജന്യ വാക്സിന്‍ ഉറപ്പ് വരുത്തുമെന്ന് അറിയിച്ചു.
Read Also : കേന്ദ്രം വഹിക്കേണ്ട ബാധ്യത കേന്ദ്രം വഹിക്കണം, വാക്സീൻ സൗജന്യമായി തന്നെ കൊടുക്കും: മുഖ്യമന്ത്രി
മെയ് 1 മുതല്‍ 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്സിന്‍ കുത്തിവെപ്പ് നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അതിനായി കൊറോണ പ്രതിരോധ വാക്സിന്റെ ഉല്‍പ്പാദനവും വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. വാക്സിന്‍ നിര്‍മ്മാതാക്കള്‍ക്ക് ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി 4500 കോടി രൂപ ധനസഹായം നല്‍കുമെന്നും കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ വാക്സിന്‍ സൗജന്യമായി നല്‍കണമെന്ന ആവശ്യവുമായാണ് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments